
ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ്ങിനുള്ള സമയമായി. ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് ഇത്തവണത്തെ ട്രക്കിങ്. ജനുവരി 8 മുതൽ ട്രക്കിങ്ങിനായി ബുക്ക് ചെയ്യാം. ഇത്തവണ പല ഘട്ടങ്ങളിലായാണ് ബുക്കിങ്. ജനുവരി 20 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ മല കയറാനായി ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യണം.
രണ്ടാം ഘട്ടം ബുക്കിങ്ങ് ജനുവരി 21നാണ്. ഫെബ്രുവരി 1 മുതൽ 10 വരെയാണ് രണ്ടാം ഘട്ടത്തിൽ ബുക്ക് ചെയ്യുന്നവർക്ക് അവസരം ലഭിക്കുക. ഫെബ്രുവരി 3ന് മൂന്നാം ഘട്ട ട്രക്കിങ്ങ് ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് അവസരം ലഭിക്കുക.
ഓൺ ലൈൻ രജിസ്ട്രേഷൻ വഴി പരമാവധി 70 പേർക്ക് ഒരു ദിവസം പ്രവേശനം അനുവദിക്കും.
30 പേർക്കാണ് ഓഫ് ലൈനിൽ ബുക്ക് ചെയ്യാൻ അവസരം ലഭിക്കുക.
ട്രക്കിങ്ങിന്‍റെ തലേ ദിവസം മാത്രമേ ഓഫ് ലൈൻ ബുക്കിങ് ആരംഭിക്കുകയുള്ളൂ.
വനം വകുപ്പിന്‍റെ www.forest.kerala.gov.in എന്ന സൈറ്റിലൂടെ serviceonline.gov.in/trekking എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി തിരിച്ചറിയൽ കാർഡ് നമ്പർ നൽകേണ്ടതാണ്.
ഒരാൾക്ക് 2500 രൂപയാണ് ട്രക്കിങ്ങിനുള്ള ടിക്കറ്റ് ചാർജ്. ഇതിൽ ഭക്ഷണം ഉൾപ്പെടുന്നില്ല.
18 വയസു മുതൽ ഉള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
14 മുതൽ 18 വയസു വരെയുള്ളവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനൊപ്പം രക്ഷിതാവിന്‍റെ അനുമതിപത്രവും വേണം.