'ഈ വർഷം അന്യഗ്രഹജീവികൾ എത്തും, മനുഷ്യരുമായി കലഹിക്കും'; പ്രവചനവുമായി സ്വയം പ്രഖ്യാപിത ടൈം ട്രാവലർ| Video

നവംബർ 3ന് നീലത്തിമിംഗലത്തേക്കാൾ 6 മടങ്ങ് വലുപ്പമുള്ള സെറീൻ ക്രൗൺ എന്നൊരു ജീവിയെ പസഫിക് മഹാ സമുദ്രത്തിൽ കണ്ടെത്തുമെന്നും തോംസണിന്‍റെ പ്രവചനത്തിൽ ഉണ്ട്.
aliens will come this year, self proclaimed time travelers prediction

എൽവിസ് തോംസൺ

Updated on

ഈ വർഷം ഭൂമിയിലേക്ക് അന്യഗ്രഹ ജീവികൾ എത്തും,മനുഷ്യരും അന്യഗ്രഹജീവികളും തമ്മിൽ വലിയ വഴക്കുമുണ്ടാകും..സ്വയം പ്രഖ്യാപിത ടൈം ട്രാവലർ ആയ എൽവിസ് തോംസണിന്‍റെ പ്രവചനങ്ങളാണിതെല്ലാം. ഇതു മാത്രമല്ല 2025ൽ ഉണ്ടാകാനിരിക്കുന്ന കൊടുങ്കാറ്റുകൾ കടലാക്രമണങ്ങൾ എന്നിവയെ കുറിച്ചും തോംസൺ പ്രവചിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ജനുവരി 1ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തിയതികൾ അടക്കം സൂചിപ്പിച്ചു കൊണ്ടുള്ള പ്രവചനങ്ങൾ ഉള്ളത്.

സെപ്റ്റംബർ 1ന് ചാമ്പ്യൺ എന്നു പേരുള്ള ഒരു അന്യഗ്രഹജീവി ഭൂമിയിലെത്തും. ഇവിടെ നിന്നും 12,000 മനുഷ്യരെ വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്യും. ആ കാലഘട്ടത്തിൽ തന്നെ മനുഷ്യരും അന്യഗ്രഹജീവികളുമായി ആഭ്യന്തര കലഹവും ഉണ്ടാകുമെന്നും തോംസൺ പറയുന്നു. സെപ്റ്റംബർ 19ന് അമെരിക്കയുടെ കിഴക്കൻ തീരത്ത് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കും.

നവംബർ 3ന് നീലത്തിമിംഗലത്തേക്കാൾ 6 മടങ്ങ് വലുപ്പമുള്ള സെറീൻ ക്രൗൺ എന്നൊരു ജീവിയെ പസഫിക് മഹാ സമുദ്രത്തിൽ കണ്ടെത്തുമെന്നും തോംസണിന്‍റെ പ്രവചനത്തിൽ ഉണ്ട്. ഭാവിയിലേക്ക് യാത്ര നടത്തിയതിനു ശേഷം താൻ കണ്ടെത്തിയ കാര്യങ്ങളാണ് ഇവയെല്ലാമെന്നാണ് തോംസണിന്‍റെ അവകാശവാദം. മേയ് 27ന് യുഎസിൽ രണ്ടാം ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുമെന്നും പിന്നീട് മറ്റു രാഷ്ട്രങ്ങൾ കൂടി ഇടപെട്ട് അവസാനം മൂന്നാം ലോക യുദ്ധമായി മാറുമെന്നും പ്രവചനമുണ്ട്. 26 മില്യൺ വ്യൂസാണ് ഇൻസ്റ്റഗ്രാമിൽ തോംസണിന്‍റെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ധാരാളം കമന്‍റുകളുമുണ്ട്. ഇത്രയും കാര്യങ്ങൾ കണ്ടെത്തിയ ആൾക്ക് വരുന്ന ആഴ്ചയിൽ നറുക്കെടുക്കുന്ന ലോട്ടറി നമ്പർ ഏതാണെന്നു കൂടി കണ്ടെത്തി പറയാമായിരുന്നില്ലേ എന്നാണ് ചിലർ പരിഹസിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com