ആമസോണ്‍ ഫാഷൻ വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ ജൂണ്‍ 5 വരെ

കുറഞ്ഞത് 60% ഇളവും, 10% വരെ കൂടുതല്‍ ഡിസ്കൗണ്ടും ലഭിക്കാന്‍ അവസരമുണ്ട്.
ആമസോണ്‍ ഫാഷൻ വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ ജൂണ്‍ 5 വരെ

കൊച്ചി: ആമസോണ്‍ ഫാഷനിന്‍റെ 14ാം വാര്‍ഡ്രോബ് റിഫ്രഷ് സെയില്‍ ജൂണ്‍ 5 വരെ നടക്കും. മികച്ച ഡീലുകളും ഓഫറുകളുമായി എത്തുന്ന സെയിലില്‍ അലന്‍ സോളി, വാന്‍ ഹുസെന്‍, ക്രോക്സ്, പ്യൂമ, ടൈറ്റാന്‍, ഫാസ്ട്രാക്ക്, ലാക്മെ, ബിബ, ഡൌവ്, സഫാരി, അമെരിക്കന്‍ ടൂറിസ്റ്റര്‍, യൂബെല മുതലായ 1500ലധികം ബ്രാന്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കാം.‌

എല്ലാ ദിവസവും രാത്രി 7 മുതല്‍ അര്‍ധരാത്രി വരെ ലിമിറ്റഡ് ടൈം ഡീലുകള്‍, "സ്റ്റീല്‍ ഡീലുകള്‍' എന്നിവ മുന്‍നിര ബ്രാന്‍ഡുകളില്‍ വലിയ ലാഭം നല്‍കുന്നു. കുറഞ്ഞത് 60% ഇളവും, 10% വരെ കൂടുതല്‍ ഡിസ്കൗണ്ടും ലഭിക്കാന്‍ അവസരമുണ്ട്. കൂടാതെ, ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 10% കൂടുതല്‍ ലാഭിക്കാം. പ്രൈം ഉപയോക്താക്കള്‍ക്ക് എല്ലാ പ്രീപെയ്ഡ് ട്രാന്‍സാക്ഷനുകള്‍ക്കും 10% അധിക ക്യാഷ്ബാക്ക് ലഭിക്കും.

വാര്‍ഡ്രോബ് റിഫ്രഷ് സെയിലിന്‍റെ ഭാഗമായി, ആമസോണ്‍ ഫാഷന്‍ ജൂണ്‍ 3ന് മുംബൈയില്‍ എക്സ്ക്ലൂസീവ് ഇവന്‍റ് നടത്തും. ടോപ്പ് ബ്രാന്‍ഡുകള്‍, ബെസ്റ്റ്-സെല്ലിങ് ഉത്പന്നങ്ങള്‍ എന്നിവയും മറ്റും പ്രദര്‍ശിപ്പിക്കും. റിയ കപൂറും നിതിഭ കൗളും ആതിഥേയത്വം വഹിക്കുന്ന ഇതില്‍ സ്റ്റൈലിങ് വര്‍ക്ക്ഷോപ്പുമുണ്ടാകും. അതിന് പുറമെ, ആമസോണ്‍ ഫാഷന്‍ ബോളിവുഡ് താരങ്ങളായ അനയ പാണ്ഡെ, ആദിത്യ റോയ് കപൂര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പുതിയ ക്യാംപെയ്‌നിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com