നിറങ്ങളുടെ 'അനന്തഭദ്രം'; പ്രകൃതി നിറയുന്ന ചിത്രങ്ങളുമായി സഹപാഠികൾ

ഭദ്രൻ കാർത്തികയും എസ്.ആർ. ഭദ്രനുമാണ് അനന്തഭദ്രം എന്ന ചിത്രപ്രദർശനത്തിലൂടെ വീണ്ടും ഒരുമിക്കുന്നത്.
ananthabhadram painting exhibition on december 8
നിറങ്ങളുടെ 'അനന്തഭദ്രം'; പ്രകൃതി നിറയുന്ന ചിത്രങ്ങളുമായി സഹപാഠികൾ
Updated on

തിരുവനന്തപുരം: പ്രകൃതി നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളുമായി സഹപാഠികളായിരുന്ന രണ്ടു ചിത്രകാരന്മാർ. ഭദ്രൻ കാർത്തികയും എസ്.ആർ. ഭദ്രനുമാണ് അനന്തഭദ്രം എന്ന ചിത്രപ്രദർശനത്തിലൂടെ വീണ്ടും ഒരുമിക്കുന്നത്. ഡിസംബർ 8( ഞായർ ) മുതൽ 14 വരെ തിരുവനന്തപുരം വൈലോപ്പിള്ളി ഹാളിലാണ് ചിത്രപ്രർസനം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളെജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കാട്ടൂർ നാരായണപ്പിള്ള ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രകലയിലെ കാലാകാലങ്ങളായുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ടും ആനുകാലിക രീതിയിൽ ഊന്നിയുമുള്ള ചിത്രങ്ങളാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്.

പ്രകൃതി നശീകരണത്തിന്‍റെയും അതിന്‍റെ ഭീകരതയെയും പ്രകൃതിയുടെ മറ്റവകാശികളായ ജീവജാലങ്ങളെയും പ്രതിപാദിച്ചു കൊണ്ടുള്ള ക്രിയാത്മക രചനകളാണ് ഓരോന്നും. 1976ൽ ഫൈൻആർട്സ് കോളെജിൽ സഹപാഠികളായിരുന്നു ഇരുവരും. കേരള യൂണിവേഴ്സിറ്രിയിൽ നിന്ന് ആദ്യ ബിഎഫ്എ ബിരുദം േടിയ ഇരുവരും കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്തു വരുകയായിരുന്നു. വിരമിച്ചതിനു പിന്നാലെയാണ് ഇരുവരും വീണ്ടും ചിത്രരചനയിലേക്ക് ശ്രദ്ധ പതിപ്പിച്ചത്.

കേരള ലളിത കലാ അക്കാഡമി ചെയർമാനും പ്രശസ്ത ശിൽപിയുായ പ്രൊഫ കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയായിരിക്കും. സംവിധായകനും കേരള ലളിത കലാ അക്കാഡമി മുൻ ചെയർമാനുമായ നേമം പുഷ്പരാജ്, സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാനും സംവിധായകനുമായ സജിൻ ലാൽ ദുരദർശൻ കേന്ദ്രം മുൻ ഡപ്യൂട്ടി ഡയറക്റ്റർ ബൈജു ചന്ദ്രൻ, ചിത്രകാരൻ ബി.ഡി.ദത്തൻ എന്നിവർ അതിഥികളായി പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com