യേശുവിന്‍റെ ചിത്രത്തിന് മുന്നിൽ സൽമാൻ ഖാന് രാഖി കെട്ടി അർപിത; ‘ഏറ്റവും മതേതരമായ ദൃശ്യമെന്ന്’ സോഷ്യൽ മീഡിയ

വിവിധ മതവിശ്വാസങ്ങളുടെ സാന്നിധ്യവും സഹോദരബന്ധത്തിന്‍റെ സ്നേഹവും ഒരുമിച്ച് പ്രകടമാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ
Arpita Khan celebrating Raksha Bandhan with Salman Khan.

സൽമാൻ ഖാനോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്ന അർപിത ഖാൻ 

Updated on

ബോളിവുഡ് താരം സൽമാൻ ഖാനും സഹോദരി അർപിത ഖാൻ ശർമയും രക്ഷാബന്ധൻ ദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യേശു ക്രിസ്തുവിന്‍റെ ചിത്രത്തിന് മുന്നിൽ നിന്ന് അർപിത സൽമാന്‍റെ കൈയിൽ രാഖി കെട്ടുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

രക്ഷാബന്ധൻ ആഘോഷത്തിന്‍റെ ഭാഗമായി അർപിത സൽമാന് രാഖി കെട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നിൽ യേശുവിന്‍റെ ചിത്രം വ്യക്തമായി കാണാം. വിവിധ മതവിശ്വാസങ്ങളുടെ സാന്നിധ്യവും സഹോദരബന്ധത്തിന്‍റെ സ്നേഹവും ഒരുമിച്ച് പ്രകടമാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൽമാൻ ഖാനെയും അർപിതയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘ഇന്‍റർനെറ്റിലെ ഇന്നത്തെ ഏറ്റവും മതേതരമായ വീഡിയോ’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ""ഹിന്ദു പുരുഷനെ (ആയുഷ് ശർമ) വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടി (അർപിത ഖാൻ) അവളുടെ മുസ്ലിം സഹോദരന് (സൽമാൻ ഖാൻ) യേശുവിനെ പശ്ചാത്തലമാക്കി രാഖി കെട്ടുന്നു''-ഒരാൾ കുറിച്ചു.

സൽമാൻ ഖാനും അർപിതയും തമ്മിലുള്ള അടുത്ത സഹോദരബന്ധവും വീഡിയോയിൽ പ്രകടമാണ്. മതപരമായ വ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന സന്ദേശമാണ് ദൃശ്യങ്ങൾ നൽകുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com