പത്ത് മിനിറ്റ് കൊണ്ട് 66 ഹോട്ട് ഡോഗ്സ് കഴിച്ചു; 9.5 ലക്ഷം രൂപ സ്വന്തമാക്കി

പങ്കെടുത്ത 21 മത്സരങ്ങളിൽ 18 എണ്ണത്തിലും ജോയ് വിജയിച്ചിരുന്നു. 2
Ate 66 hot dogs in ten minutes; won ₹9.5 lakh

പത്ത് മിനിറ്റ് കൊണ്ട് 66 ഹോട്ട് ഡോഗ്സ് കഴിച്ചു; 9.5 ലക്ഷം രൂപ സ്വന്തമാക്കി

Updated on

ന്യൂയോർക്ക്: പത്തു മിനിറ്റ് കൊണ്ട് 66 ഹോട്ട് ഡോഗ്സ് കഴിച്ച് 9.5 ലക്ഷം രൂപ സ്വന്തമാക്കി യുഎസ് സ്വദേശിയ ജോയ് ചെസ്റ്റ്നട്ട്. ഹോട്ട് ഡോഗ് തീറ്റ മത്സരത്തിലാണ് വിജയം നേടിയത്. സ്ത്രീകളുടെ കാറ്റഗറിയിൽ 38.75 ഹോട്ട് ഡോഗ് കഴിച്ച് മിസി സുഡോയും വിജയിച്ചു.

ഇതു രണ്ടാം തവണയാണ് ജോയ് ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ വിജയിക്കുന്നത്. ഇവിടെ വന്നിരുന്നു കഴിക്കുന്നത് ഒരു സ്വപ്നമാണ്. ലോകത്ത് ഇതിലും മികച്ചൊരു സ്ഥലമില്ലെന്നാണ് ജോയ് അതേക്കുറിച്ച് പറയുന്നത്.

പങ്കെടുത്ത 21 മത്സരങ്ങളിൽ 18 എണ്ണത്തിലും ജോയ് വിജയിച്ചിരുന്നു. 2021ൽ 76 ഹോട്ട് ഡോഗും ബണ്ണും കഴിച്ച് റെക്കോഡുമിട്ടിട്ടുണ്ട്. കടുത്ത ചൂടാണ് ഇത്തവണത്തെ പ്രകടനത്തെ ബാധിച്ചതെന്ന് ജോയ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com