

"ദ്രോഹം സഹിക്കാൻ വയ്യ, അമ്മായിയുടെ മരണം പെട്ടെന്നാക്കണം"; ഭണ്ഡാരത്തിൽ വിചിത്രമായ പ്രാർഥനാ കുറിപ്പ്
ഹൈദരാബാദ്: അസാധാരണമായൊരു പ്രാർഥനാകുറിപ്പ് കൈയിൽ കിട്ടിയതിന്‍റെ അമ്പരപ്പിലാണ് ആന്ധ്രാ പ്രദേശിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ. അമ്മായിയുടെ മരണം പെട്ടെന്നാക്കണം എന്നെഴുതിയ 20 രൂപാ നോട്ടാണ് ഭണ്ഡാരത്തിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് ക്ഷേത്രം.
ഭണ്ഡാരം തുറന്ന് പരിശോധിക്കുന്നതിനിടെയാണ് അസാധാരണമായ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്. അമ്മായിയുടെ ദ്രോഹം ഇനിയും സഹിക്കാനാകില്ല സ്വാമി, ദയവു ചെയ്ത് അവരുടെ മരണം പെട്ടെന്ന് ഉറപ്പാക്കണം എന്നാണ് നോട്ടിൽ എഴുതിയിരിക്കുന്നത്.
സാധാരണയായി ആയുരാരോഗ്യ സൗഖ്യം, ജോലി, വിവാഹം, കുട്ടികൾ, വിജയം എന്നീ ആവശ്യങ്ങൾ എഴുതിയ നോട്ടുകളും കുറിപ്പുകളും ഭണ്ഡാലത്തിൽ നിന്ന് കിട്ടാറുണ്ട്. പക്ഷേ ഇത്തരത്തിൽ ഒരാളുടെ മരണം ആവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പ് ആദ്യമായാണെന്ന് ജീവനക്കാർ പറയുന്നു.