മാധ്യമപ്രവർത്തകർക്കായി ജൈവവൈവിധ്യ, കാലാവസ്ഥാ ശില്പശാല

ജേണലിസ്റ്റുകളും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥരുമുൾപ്പെടെ 50 പേർ പരിപാടിയിൽ പങ്കെടുക്കും.
Biodiversity and Climate Workshop for Journalists

മാധ്യമപ്രവർത്തകർക്കായി ജൈവവൈവിധ്യ, കാലാവസ്ഥാ ശില്പശാല

representative image
Updated on

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് “മീഡിയ കപ്പാസിറ്റി സ്ട്രെങ്തെനിങ് വർക്‌ഷോപ്പ്‌ ഓൺ ബയോഡൈവേഴ്സിറ്റി, ക്ലൈമറ്റ്ചേഞ്ച്, ഗവേണൻസ് ആൻഡ് കമ്മ്യൂണിറ്റീസ്”എന്ന പേരിൽ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17 മുതൽ 19 വരെ തിരുവനന്തപുരത്ത് സ്റ്റേറ്റ് അഗ്രിക്കൾച്ചർ മാനേജ്മെന്‍റ് ആൻഡ് എക്സറ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശില്പശാല നടത്തുന്നത്.

സംസ്ഥാന വിഷ്വൽ, പ്രിന്‍റ്, ഓൺലൈൻ മാധ്യമപ്രവർത്തകരെ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണ മേഖലകളിലെ റിപ്പോർട്ടിങ്ങിൽ ശാക്തീകരിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ജേണലിസ്റ്റുകളും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥരുമുൾപ്പെടെ 50 പേർ പരിപാടിയിൽ പങ്കെടുക്കും.

പരിസ്ഥിതി/ ജൈവവൈവിധ്യ/ കാലാവസ്ഥാവ്യതിയാന സംബന്ധിയായ പംക്തികൾ കൈകാര്യം ചെയ്യുന്ന ഒന്നോ രണ്ടോ പ്രതിനിധികൾക്ക് ഓരോ മാധ്യമ സ്ഥാപനത്തിൽ നിന്നും പരിപാടിയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കാം. താത്പര്യമുള്ളവർ www.keralabiodiversity.org ലെ ഗൂഗിൾ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2724740.

logo
Metro Vaartha
www.metrovaartha.com