

നീല ശംഖുപുഷ്പം ഉണ്ടോ? ഉണക്കി വിറ്റ് കാശുണ്ടാക്കാം; കിലോഗ്രാമിന് 4000 രൂപ!
വീട്ടുമുറ്റത്ത് ഇഷ്ടം പോലെ നീല ശംഖുപുഷ്പങ്ങൾ പൂത്തു നിൽക്കുന്നുണ്ടോ? എങ്കിൽ പുതിയ ഒരു വരുമാനത്തിനുള്ള വഴി തുറന്നിരിക്കുകയാണ് വിപണി. ആഗോള കാർഷിക വിപണിയിലെ വിലയേറിയ ഉൽപന്നമായി മാറിയിരിക്കുകയാണ് നീല ശംഖുപുഷ്പം.ഔഷധം, സൗന്ദര്യ വർധക ഉത്പന്നം, ഹെർബൽ ടീ തുടങ്ങി പല മേഖലകളിലും ശംഖുപുഷ്പങ്ങളുടെ സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു കിലോഗ്രാം ശംഖുപുഷ്പത്തിന് 400 രൂപ വരെയാണ് വില . ഉണക്കിയെടുത്ത പൂക്കൾക്കാണെങ്കിൽ കിലോക്ക് 4000 രൂപ വരെ വില ലഭിക്കും. ഗുണമേന്മ കുറയുന്നതിന് അനുസരിച്ച് കിലോയ്ക്ക് 1500 രൂപ വരെ കുറയാനും ഇടയുണ്ട്.
രാവിലെ വിരിയുന്ന പൂക്കൾ ഇറുത്ത് നിഴലിൽ ഉണക്കി സൂക്ഷിച്ചാൽ നല്ല ഗുണമേന്മയുള്ള ഉത്പന്നം ലഭിക്കും. ഒരു ചെടി നട്ടാൽ 70 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയും. കേരളത്തിലെ കാലാവസ്ഥ ശംഖുപുഷ്പങ്ങൾക്ക് ഏറെ അനുയോജ്യവുമാണ്.