സ്വന്തമായി ഹോട്ടൽ സംരംഭം ആരംഭിക്കും: ബജറ്റ് ഹോട്ടൽ അസോസിയേഷൻ

അസോസിയേഷന്‍റെ 2024- 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
ബജറ്റ് ഹോട്ടൽ അസോസിയേഷൻ
ബജറ്റ് ഹോട്ടൽ അസോസിയേഷൻ

മുംബൈ: സ്വന്തമായി ഹോട്ടൽ സംരംഭം ആരംഭിക്കുമെന്ന് വ്യക്തമാക്കി ബജറ്റ് ഹോട്ടൽ അസോസിയേഷൻ. ബജറ്റ് ഹോട്ടൽ അസോസിയേഷന്‍റെ രണ്ടാമത് ജനറൽ ബോഡി യോഗത്തിലാണ് സ്വന്തമായി ഹോട്ടൽ സംരംഭം ആരംഭിക്കാനൊരുങ്ങുന്ന കാര്യം തീരുമാനിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു. ബജറ്റ് ഹോട്ടൽ അസോസിയേഷന്റെ 2024- 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

ഈ കഴിഞ്ഞ ഞായറാഴ്ച്ച മുംബൈ മെട്രൊപൊളിസ് ഹോട്ടലിലായിരുന്നു യോഗം. ജനറൽ സെക്രട്ടറി വി കെ സൈനുദ്ധീൻ അംഗങ്ങളെ സ്വാഗതം ചെയ്തു.പ്രസിഡന്‍റ് അഷ്‌റഫ്‌ അലി എസ് വി അധ്യക്ഷത വഹിച്ചു. മോഹ്‌സിൻ ഹൈദർ, എംസി ഇബ്രാഹിം ഹാജി തുടങ്ങിയ വ്യക്തികൾ യോഗത്തിൽ പങ്കെടുത്തു.

യു എം കുഞ്ഞബ്ദുള്ളയെ പ്രസിഡന്‍റായും, വി.കെ. സൈനുദ്ധീനെ ജനറൽ സെക്രട്ടറിയായും സിദ്ദീഖ് പി.വി. യെ ട്രഷറർ ആയും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്‍റ്മാർ: അൻസാർ സി എം, ഫസലു റഹ്മാൻ ടി എം എ, നിസാർ എം

സെക്രട്ടറിമാർ: എ സി മൊഹമ്മദ്, കബീർ വികെ, ഉമർ അലി പികെസി.

ഉപദേശക സമിതി: അഷ്‌റഫലി എസ്‌വി (ചെയർമാൻ), മൊഹ്സിൻ ഹൈദർ (കൺവീനർ), പി എം ഇഖ്ബാൽ (വൈ : കൺവീനർ)

യോഗത്തിൽ പി എം ഇഖ്ബാൽ ഹാജി ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.അൻസാർ കുർള നന്ദി പ്രകാശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.