ഹൃ‌ദയാഘാതവും ഹൃദയസ്തംഭനവും രണ്ടാണോ? അറിയേണ്ടതെല്ലാം

ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രണ്ട് രോഗാവസ്ഥകളാണ് ഹൃദയാഘാതവും ഹൃദയ സ്തംഭനവും.
cardiac arrest and heart attack, symptoms, treatment and explanations, all you want to know

ഹൃ‌ദയാഘാതവും ഹൃദയസ്തംഭനവും രണ്ടാണോ? അറിയേണ്ടതെല്ലാം

Updated on

ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രണ്ട് രോഗാവസ്ഥകളാണ് ഹൃദയാഘാതവും ഹൃദയ സ്തംഭനവും. രണ്ടിനും വേണ്ടി രീതിയിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം.

ഹൃദയ സ്തംഭനം

നിങ്ങളുടെ ഹൃദയത്തിന്‍റെ മിടിപ്പ് പെട്ടെന്ന് നിന്നു പോകുന്നതോ മിടിപ്പ് ക്രമാതീതമായിവർധിക്കുന്നതു മൂലം ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്നതോ ആയ അവസ്ഥ ആണ് ഹൃദയസ്തംഭനം. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് കുഴഞ്ഞു വീണേക്കാം. പ്രതികരിക്കാൻ ആകാത്ത അവസ്ഥയും ഉണ്ടാകും. പെട്ടെന്ന് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിന് ഇടയാക്കുന്ന അവസ്ഥയാണിത്.

ഹൃദയ സ്തംഭനം നിലച്ചാൽ മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ മറ്റ് അവയവങ്ങളും ഓക്സിജൻ ലഭിക്കാതെ പ്രവർത്തനരഹിതമാകും. അടിയന്തരമായി സിപിഐർ നൽകിയാൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഡോക്റ്റർമാർ പറുയുന്നു.

ഹൃദയാഘാതം

ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് ഏതെങ്കിലും വിധത്തിൽ തടയപ്പെടുമ്പോളാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതാണ് രക്തചംക്രമണത്തെ ബാധിക്കുന്നത്. ഓക്സിജനുമായെത്തുന്ന രക്തം വേണ്ടത്ര ഹൃദയത്തിലേക്ക് എത്താതെം വരുമ്പോൾ പതിയെ ഹൃദയം പ്രവർത്തനരഹിതമാകുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. രക്തക്കുഴലിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പക്ഷേ ഹൃദയാഘാതം ഹൃദയസ്തംഭനത്തിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്റ്റർമാർ പറയുന്നു. ഹൃദയാഘാതം ഉണ്ടായ ഉടനെയോ ഹൃദയാഘാതത്തെ അതിജീവിക്കുന്ന സമയത്തോ ഹൃദയസ്തംഭനത്തിന് സാധ്യതയുണ്ട്. എല്ലാ ഹൃദയാഘാതവും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാറില്ല.

ലക്ഷണങ്ങൾ

ഹൃദയസ്തംഭനത്തിന് മുന്നോടിയായി പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ശരീരം കാണിക്കണമെന്നില്ല. ചിലരിൽ തളർച്ച, ശ്വാസം മുട്ടൽ, അബോധാവസ്ഥ, തലകറക്കം, ത‌ലയ്ക്ക് ഭാരമില്ലായ്മ, നെഞ്ച് വേദന എന്നിവ അനുഭവപ്പെടാറുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com