ഇന്ത്യയിലെ കശുവണ്ടി നഗരം

പൊന്നുവിള കൊയ്യുമ്പോഴും ദാരിദ്ര്യത്തിൽ കർഷകർ
ഇന്ത്യയിലെ കശുവണ്ടി നഗരം
ഇന്ത്യയിലെ കശുവണ്ടി നഗരം
Updated on

അനാരോഗ്യകരമായ ജീവിതശൈലിയും ജങ്ക് ഫുഡും നമ്മുടെ തലമുറയുടെ ആരോഗ്യത്തെ നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയെ സമീപിക്കുമ്പോൾ പലപ്പോഴും ഡോക്റ്റർമാർ നിർദേശിക്കുന്നത് പോഷകാഹാരം കഴിക്കാനാകും. പ്രത്യേകിച്ചും,കാഴ്ചക്കുറവ്,ഓർമക്കുറവ്, തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കാൻ ആരോഗ്യ വിദഗ്ധർ കൂടുതലും നിർദേശിക്കുന്നത് കശുവണ്ടിയും ബദാമും കഴിക്കാനാണ്. ഇവയിലെ പോഷകങ്ങൾ തലച്ചോറിലെയും കണ്ണുകളിലെയും ഞരമ്പുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് കാരണം. കശുവണ്ടിയും ബദാമും ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെങ്കിലും ഇതിന്‍റെ വിലക്കൂടുതൽ സാധാരണക്കാർക്ക് ഇവയെ അപ്രാപ്യമാക്കുന്നു.

എന്നാലിതാ, ഇന്ത്യയുടെ സ്വന്തം കശുവണ്ടി നഗരം നിങ്ങളെ മാടി വിളിക്കുന്നു. പച്ചക്കറികൾ പോലെയാണിവിടെ കശുവണ്ടി കച്ചവടവും.കിലോഗ്രാമിന് 50 രൂപയ്ക്കാണ് കശുവണ്ടി ഇവിടെ വിൽക്കുന്നത്.

ഇന്ത്യയിൽ, കശുവണ്ടിയുടെ സാധാരണ വില കിലോഗ്രാമിന് 800 മുതൽ 1000 രൂപ വരെയായിരിക്കുമ്പോഴാണ് ഇത്.

ഇപ്പോൾ അത് 80 രൂപ മുതൽ 100 രൂപ വരെയാണ് ജാർഖണ്ഡിലെ കശുവണ്ടി നഗരമായ ജംതാരയിൽ.

മേൻമയേറിയ കശുവണ്ടിത്തോട്ടങ്ങളാൽ സമ്പന്നമാണ് ജംതാര ജില്ല.പ്രതിവർഷം ആയിരക്കണക്കിനു ടൺ കശുവണ്ടിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഉയർന്ന ഉൽപാദനക്ഷമതയാണ് ഇവിടെ കശുവണ്ടി കുറഞ്ഞ വിലയ്ക്കു വിൽക്കപ്പെടുന്നതിനു കാരണം.ജംതാരയിലെ നള എന്ന ഗ്രാമത്തിൽ 50 ഏക്കർ ഭൂമി കശുമാവു കൃഷിക്കായി നീക്കി വച്ചിരിക്കുന്നു.

ഗ്രാമത്തിൽ കശുവണ്ടി ഉണങ്ങുന്നത് വരെ സംഭരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്‍റുകൾ ഇല്ലാത്തതിനാൽ ഗ്രാമീണർ വളരെ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത കശുവണ്ടി വിൽക്കാൻ നിർബന്ധിതരാകുന്നു. ഡൽഹി-എൻസിആർ മാർക്കറ്റുകളിൽ പച്ചക്കറികൾ പോലെ തന്നെ ജംതാരയിലെ കശുവണ്ടിയും വിൽക്കുന്നു. ഡൽഹിയിലെ വഴിയോര കച്ചവടക്കാരിൽ നിന്ന് നമുക്ക് അസംസ്കൃത കശുവണ്ടി കിലോഗ്രാമിന് 150-200 രൂപയ്ക്ക് ലഭ്യമാണ്. ജംതാര കൂടാതെ, സന്താൽ പർഗാനയിലും ദുംകയിലും കശുവണ്ടി കൃഷി വ്യാപകമാണ്. ഈ പ്രദേശങ്ങളിലും കർഷകർ അവരുടെ വിളകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകുന്നു. ഇടനിലക്കാരും വ്യാപാരികളും ഈ സാഹചര്യത്തിൽ നിന്ന് ഗണ്യമായ ലാഭം കൊയ്യുന്നു, അതേസമയം കർഷകർ ദരിദ്രരായി തുടരുന്നു.

logo
Metro Vaartha
www.metrovaartha.com