ലോകം ക്രിസ്മസ് ലഹരിയിൽ; സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ്പ്

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു.
World in christmas spirit

ലോകം ക്രിസ്മസ് ലഹരിയിൽ; സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ്പ്

Updated on

ലോകം മുഴുവൻ ക്രിസ്മസ് ആഘോഷത്തിന്‍റെ ലഹരിയിലാണ്. കേക്കും സമ്മാനങ്ങളും കാരൾ സംഘങ്ങളുമായി നാടും നഗരവും ഉണ്ണീശോയുടെ പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും ലോകം മുഴുവൻ സമാധാനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പോപ്പ് ലിയോ XIV. പോപ്പായി ചുമതലയേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ക്രിസ്മസാണിത്. എല്ലാവരുടെ നന്മയ്ക്കായി ഒരിക്കൽ കൂടി ഞാനീക്കാര്യം ആഹ്വാനം ചെയ്യുന്നു, രക്ഷകന്‍ പിറന്ന ദിനത്തിൽ ഒരു ദിവസമെങ്കിലും സമാധാനം നില നിർത്തുക.

ക്രിസ്മസിന് ഒരു ദിവസം മുൻപാണ് പോപ് ഇക്കാര്യം ആഹ്വാനം ചെയ്തത്. ഗാസയിലുള്ള ഫാദർ റോമനേലിയുമായി ഫോണിൽ സംസാരിച്ചുവെന്നും പോപ് മാധ്യമപ്രവർത്തരോട് പറഞ്ഞു.

കേരളവും ക്രിസ്മസ് ആഘോഷത്തിലാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. സമൂഹത്തിൽ ഈ ആഘോഷം ഐക്യമുണ്ടാക്കട്ടേയെന്നും സ്നേഹബന്ധങ്ങൾ ദൃഢമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com