തേങ്ങാവെള്ളവും കാപ്പിയുമുണ്ടോ; വൈറൽ ഡ്രിങ്ക് തയാറാക്കാം

കോക്കനട്ട് കോഫീ ബ്ലെൻഡ് കുടിക്കുന്നതിലൂടെ ഈ പ്രശ്നത്തെ എളുപ്പത്തിൽ മറികടക്കാം.
coconut- coffee blend viral drink

തേങ്ങാവെള്ളവും കാപ്പിയുമുണ്ടോ; വൈറൽ ഡ്രിങ്ക് തയാറാക്കാം

Updated on

സോഷ്യൽമീഡിയയിലെ വൈറൽ ഡ്രിങ്ക് കോക്കനട്ട് കോഫീ ബ്ലെൻഡ് എളുപ്പത്തിൽ ഉണ്ടാക്കാം. കുറച്ചു തണുത്ത തേങ്ങാവെള്ളവും കാപ്പിയും മാത്രം മതി. വിചിത്രമായ കോമ്പിനേഷൻ ആയിത്തോന്നുമെങ്കിലും ഇപ്പോൾ കോക്കനട്ട് കോഫീ ബ്ലെൻഡിന് ആരാധകർ ഏറെയാണ്.

ഒരു ഗ്ലാസിലേക്ക് തണുത്ത തേങ്ങാവെള്ളം ഒഴിച്ച് അതിനു മുകളിലേക്ക് കടും കാപ്പി ഒഴിക്കുക. ഊർജവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഡ്രിങ്ക് തയാർ.

രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ചെറിയ രീതിയിൽ ഡീഹൈഡ്രേറ്റഡ് ആയിരിക്കും എല്ലാവരും. പക്ഷേ വെള്ളം കുടിക്കുന്നതിനു പകരം ചായയോ കാപ്പിയോ ആയിരിക്കും ഭൂരിഭാഗം പേരും കുടിക്കുക. കോക്കനട്ട് കോഫീ ബ്ലെൻഡ് കുടിക്കുന്നതിലൂടെ ഈ പ്രശ്നത്തെ എളുപ്പത്തിൽ മറികടക്കാം. തേങ്ങാവെള്ളത്തിൽ പ്രകൃതിദത്തമായി തന്നെ ഇലക്‌ട്രോലൈറ്റുകൾ ഉണ്ട്. തേങ്ങാവെള്ളം നിങ്ങളുടെ ശരീരത്തിൽ ആവശ്യമുള്ള ജലാംശം നൽകും ഒപ്പം കാപ്പി ഊർജവും നൽകും. വേണമെങ്കിൽ അൽപ്പം മധുരവും ചേർക്കാം.

logo
Metro Vaartha
www.metrovaartha.com