ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ കാൻസറിന് കാരണമാകുമോ?

ബ്ലൂടൂത്ത് ഹെഡ്സെറ്റിൽ നിന്നുള്ള അപകടകരമായ റേഡിയേഷൻ കാൻസറിനും ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കും കാരണമാകും എന്ന ആശങ്ക പലരിലുമുണ്ട്
Do Bluetooth headphones cause cancer?

ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ കാൻസറിന് കാരണമാകുമോ?

Updated on

ഫോണും ഹെഡ്സെറ്റും ഇക്കാലത്ത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ രണ്ട് വസ്തുക്കളാണ് ഇത്. വയറുള്ള ഹെഡ്സെറ്റിനേക്കാൾ ബ്ലൂടൂത്ത് ഹെഡ്സെറ്റിനോടാണ് എല്ലാവർക്കും പ്രിയം. യാത്രകളിലും വർക്കൗട്ടിലും എന്തിന് ഉറങ്ങുന്നതിന് മുൻപ് വരെ ബ്ലൂടൂത്ത ഹെഡ്സെറ്റ് നമ്മുടെ ചെവിയിലുണ്ടാകും. എന്നാൽ അമിതമായ ഹെഡ്സെറ്റ് ഉപയോഗം എത്രത്തോളം സുരക്ഷിതമാണ്.?

ബ്ലൂടൂത്ത് ഹെഡ്സെറ്റിൽ നിന്നുള്ള അപകടകരമായ റേഡിയേഷൻ കാൻസറിനും ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കും കാരണമാകും എന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്.

റേഡിയോ ഫ്രിക്വൻസി സിഗ്നൽ ഉപയോഗിച്ച് ചെറിയ ദൂരത്തിലുള്ള രണ്ട് ഡിവൈസുകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂടൂത്ത് ടെക്നോളജി. ഈ സിഗ്നലുകൾ ഇലക്‌ടോമാഗ്നെറ്റിക് റേഡിയേഷൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പ്രകൃതി ദത്തമായ പരിസ്ഥിതിയിലും മനുഷ്യനിർമിതമായ പരിസ്ഥിതിയിലും റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ നിലനിൽക്കുന്നുണ്ട്. മൊബൈൽ ഫോൺ, റേഡിയോ ബ്രോഡ്കാസ്റ്റ്, ടെലിവിഷൻ എന്നിവയെല്ലാം ഉപയോഗിക്കുന്നത് ഈ സിഗ്നലാണ്. ബ്ലൂടൂത്ത് ഡിവൈസുകളിൽ നിന്ന് പുറത്തുവരുന്ന റേഡിയേഷൻ മനുഷ്യർക്ക് ഏറ്റവും അപകടം കുറഞ്ഞ റേഡിയേഷനാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. എക്സ് റേ, സിടി സ്കാൻ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം എന്നിവ ഇതിലും അപകടകാരികളാണ്.

ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ തലച്ചോറിന് ദോഷമാകുമെന്നോ കാൻസറിന് കാരണമാകുമെന്നോ പറയാൻ നിലവിൽ തെളിവുകളൊന്നുമില്ല. മൊബാൽ ഫോണിൽ നിന്ന് വരുന്ന റേഡിയേഷനേക്കാൾ കുറവാണ് ഹെഡ്ഫോണിൽ നിന്നുള്ള റേഡിയേഷൻ. അതിനാൽ ഫോൺ ചെവിയോട് ചേർത്ത് സംസാരിക്കുന്നതിനേക്കാൾ സുരക്ഷിതം ഹെഡ്സെറ്റ് ഉപയോഗിക്കുന്നതാണ്. എന്നാൽ തുടർച്ചയായി ഹെഡ്ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു പ്രശ്നത്തിന് കാരണമാകും. ഉയർന്ന ശബ്ദത്തിൽ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ഭാവിയിൽ കേൾവി നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. ചെവിയിലേക്ക് കയറ്റിവെക്കുന്ന ഹെഡ് സെറ്റുകളേക്കാൾ പാഡഡ് ഹെഡ്സെറ്റാണ് നല്ലത് എന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ശബ്ദം 60 ശതമാനത്തിൽ കൂടാതെ ശ്രദ്ധിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com