14 ദിവസം മുടങ്ങാതെ കാപ്പി കുടിക്കൂ, ഗുണങ്ങൾ പലതാണ്

കരളിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനുമെല്ലാം കോഫി ഗുണം ചെയ്യും
Drink Coffee Daily For 14 Days, real effects

14 ദിവസം മുടങ്ങാതെ കാപ്പി കുടിക്കൂ, ഗുണങ്ങൾ പലതാണ്

Updated on

ഉറക്കം വരുന്നോ? ക്ഷീണമുണ്ടോ? എന്ത് പ്രശ്നവും ഒരു കപ്പ് കാപ്പിയിൽ തീർക്കുന്നവരുണ്ട്. പലരും കോഫിയെ കണക്കാക്കുന്നത് എനർജി ഡ്രിങ്ക് ആയിട്ടാണ്. എന്നാൽ അമിതമായി കോഫി കുടിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പല പഠനങ്ങളിലും പറയുന്നുണ്ട്. എന്നാൽ കോഫിയെ അങ്ങനെയങ്ങ് കുറ്റം പറയരുതെന്നാണ് എയിംസിലെ ഗ്യാസോഎന്‍ററോളജിസ്റ്റ് സൗരഭ് സേതി പറയുന്നത്. ദിവസവും കോഫി കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രണ്ട് ആഴ്ച തുടർച്ചയായി ദിവസവും കോഫി കുടിക്കുന്നതിലുള്ള ഗുണത്തേക്കുറിച്ചാണ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് സൗരഭ് വ്യക്തമാക്കിയത്. കരളിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനുമെല്ലാം കോഫി ഗുണം ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.

1. കരളിന്‍റെ ആരോഗ്യം മെച്ചപ്പെടും

സ്ഥിരമായി കോഫി കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ, ഫൈബ്രോസിസി തുടങ്ങിയ വരാനുള്ള സാധ്യത കുറയും. ഇതിലൂടെ കരളിനെ ആരോഗ്യത്തോടെ നിലനിർത്താനാകും.

2. മെറ്റാബോളിസം മെച്ചപ്പെടുത്തും

കോഫിയിൽ ക്ലോറോജെനിത് ആസിഡ് പോലുള്ളവയുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റിയെ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള മെറ്റാബോളിസം മെച്ചപ്പെടും.

3. തലച്ചോറ് കൂടുതൽ പ്രവർത്തനക്ഷമമാകും

കോഫി നിങ്ങളെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്. കഫീൻ ശ്രദ്ധയും സൂഷ്മതയും മാനസിക ആരോഗ്യത്തിനും സഹായകമാണ്. ഇതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനം മികച്ചരീതിയിലാവും.

4. ദഹനം മെച്ചപ്പെടും

വയറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിലൂടെ ദഹനം മികച്ചതാക്കാനും കാപ്പിയ്ക്ക് കഴിയും എന്നാണ് ഡോക്‌ടർ പറയുന്നത്.

കോഫി എങ്ങനെയാണ് കുടിക്കേണ്ടത് എന്നതിനേക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചസാരയോ പ്രോസസ് ചെയ്തോ ക്രീമോ ചേർക്കാതെയാണ് കോഫി കുടിക്കേണ്ടത് എന്നാണ് സൗരഭ് പറയുന്നത്. പ്രായപൂർത്തിയായവർക്ക് ദിവസം ഒന്നു മുതൽ മൂന്ന് കപ്പ് വരെ കാപ്പി കുടിക്കാം. എന്നാൽ ഇത് ഹൃദയമിടിപ്പ്, ഉത്കണ്ഠ, മോശം ഉറക്കം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ഇറിട്ടബിൾ ബൗൾ സിൻട്രം(ഐബിഎസ്) ഉള്ളവർ കാപ്പി കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com