ചൂടു വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

വെള്ളം കുടിക്കുന്നത് പൊതുവേ ശരീരഭാരം കുറയാന്‍ സഹായിക്കാറുണ്ട്
Drinking hot water helps to lose weight

ചൂടു വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

Updated on

സോഷ്യല്‍ മീഡിയയില്‍ നിറയെശരീരഭാരം കുറക്കാനുള്ള എളുപ്പവഴികളാണ്. ഇഞ്ചി മുതല്‍ പച്ചവെള്ളം വരെ ഈ ലിസ്റ്റിലുണ്ട്. അടുത്തിടെ ശ്രദ്ധിക്കപ്പെട്ടത് ചൂടുവെള്ളത്തിന് വണ്ണം കുറയ്ക്കാനുള്ള അത്ഭുത സിദ്ധിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഇത് സത്യമാണോ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

ചൂടുവെള്ളത്തിന്റെ ഗുണം

ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന ബോധ്യം പലര്‍ക്കുമുണ്ട്. തിളപ്പിക്കുന്നതിലൂടെ വെള്ളം കൂടുതല്‍ സുരക്ഷിതമാണ് എന്നതാണ് പ്രധാനം. എന്നാല്‍ ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്ന വാദത്തെ ശരിവെക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ വെള്ളം കുടിക്കുന്നത് പൊതുവേ ശരീരഭാരം കുറയാന്‍ സഹായിക്കാറുണ്ട്.

ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിക്കുന്നത് വേഗം വയറ് നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് തടയാനും സഹായിക്കും. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകളും മറ്റും ഒഴിവാക്കാനും വെള്ളം സഹായകമാണ്. ചൂടുവെള്ളം വയറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും ഇതിലൂടെ ദഹനം മികച്ചതാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാണ്. എന്നാല്‍ ചൂടുവെള്ളത്തിന് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവില്ല.

HOT WATER

വെള്ളം കുടി മുഖ്യം

വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കാരണമാകും. വെള്ളം കുടിക്കുന്നത് ഊര്‍ജ്ജസ്വലരാക്കുന്നു. കൂടാതെ വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായകമാണ്.

logo
Metro Vaartha
www.metrovaartha.com