മൂന്നാർ
File
മൂന്നാർ: വിനോദ സഞ്ചാരികളുടെ അനിയന്ത്രിതമായ പ്രവാഹം കാരണം മൂന്നാറിലുണ്ടാകുന്ന ഗതഗാതക്കുരുക്ക് നിയന്ത്രിക്കാൻ പദ്ധതിയുമായി പഞ്ചായത്ത് ഭരണസമിതി. അയൽ പഞ്ചായത്തായ ദേവികുളവുമായി സഹകരിച്ച് മൂന്നിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പ്രവേശന ഫീസ് ഇടാക്കാനാണ് തീരുമാനം.
30 പേരിലധികം യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രവേശനം പൂർണമായി നിരോധിക്കുന്നതും ആലോചനയിലുണ്ട്. വലിയ വാഹനങ്ങൾക്ക് പാർക്കിങ് ഏർപ്പെടുത്തിയ ശേഷം അവിടെനിന്ന് ചെറിയ വാഹനങ്ങളിൽ മൂന്നാറിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു പോകാനുള്ള സൗകര്യം നൽകും. ഇതിനായി ചെറിയ വാഹനങ്ങൾക്കു നൽകേണ്ടുന്ന വാടക പഞ്ചായത്ത് നിശ്ചയിക്കുന്ന രീതിയിലുള്ള പദ്ധതിയും പരിഗണനയിൽ.
അതേസമയം, കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മൂന്നാർ - തേനി, മൂന്നാർ - ഉദുമൽ പേട്ട് അന്തർ സംസ്ഥാനപാതകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ളവർ ദേവികുളം പഞ്ചായത്തിലൂടെ വരുന്നതിനാലാണ് അയൽ പഞ്ചായത്തിന്‍റെ സഹകരണം കൂടി തേടുന്നത്.
ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ഉപയോഗിച്ച് പണം പിരിക്കുന്ന മാതൃകയാണ് ചെക്ക് പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്. ഇതിനുള്ള സ്റ്റിക്കറുകൾ നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
നിലവിൽ മൂന്നാറിലെത്തുന്ന വാഹനങ്ങൾ മാട്ടുപ്പെട്ടി ഭാഗത്ത് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ട്. മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടി വഴി യാത്ര ചെയ്താണ് മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, കോവിലൂർ, വട്ടവട എന്നിവിടങ്ങളിലെല്ലാം എത്തേണ്ടത്.
ഒരു സമയം ഒരു വശത്തേക്കു മാത്രമേ യാത്ര ചെയ്യാനുള്ള വീതിയേ മാട്ടുപ്പെട്ടി ഡാമിനുള്ളൂ. പരിഗണനയിലുള്ള ഇ പാസ് സംവിധാനം കൂടി നടപ്പാക്കിയാൽ, മുൻകൂട്ടി ബുക്ക് ചെയ്യുന്ന വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടൂ.
ചെക്ക്പോസ്റ്റുകളിൽ എത്ര തുകയായിരിക്കും ഈടാക്കുക എന്നകാര്യം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടില്ല. വിനോദസഞ്ചാരികൾ കാരണം പ്രദേശത്ത് കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ പ്രതിവർഷം രണ്ട് കോടിയോളം രൂപയാണ് മൂന്നാർ പഞ്ചായത്തിനു വരുന്ന ചെലവ്. പ്രവേശന ഫീസ് മുഖേന ലഭിക്കുന്ന വരുമാനം ഇതിനു കൂടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.