വ്യായാമവും അലർജിയുണ്ടാക്കും! തമാശയല്ല, എക്സസൈസ് അലർജി ജീവനെടുത്തേക്കാം

അപൂർവമായി മാത്രം കാണുന്ന ഈ അലർജി നേരത്തെ കണ്ടുപിടിച്ചില്ലെങ്കിൽ മരണത്തിനു വരെ കാരണമായേക്കും
Exercise Allergy: Rare reaction can be fatal

വ്യായാമവും അലർജിയുണ്ടാക്കും! തമാശയല്ല, എക്സസൈസ് അലർജി ജീവനെടുത്തേക്കാം

Updated on

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം നിർബന്ധമാണ് എന്നാണ് പറയാറുള്ളത്. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് വ്യായാമം വില്ലനാകാറുണ്ട്. വ്യായാമം ചിലരിൽ അലർജിക്ക് കാരണമാകും. കേൾക്കുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും എക്സസൈസ് അലർജി ജിവൻ പോലും നഷ്ടപ്പെട്ടേക്കാം.

വ്യായാമം ചെയ്യുമ്പോഴുള്ള ശാരീരിക അധ്വാനമാണ് അലർജിക്ക് കാരണമാകുന്നത്. എക്സസൈസ് ഇൻഡ്യൂസ്ഡ് അനഫിലാക്സിസ് (ഇഐഎ) എന്ന ഈ കണ്ടീഷൻ എക്സസൈസ് അലർജി എന്നാണ് അറിയപ്പെടുന്നത്. അപൂർവമായി മാത്രം കാണുന്ന ഈ അലർജി നേരത്തെ കണ്ടുപിടിച്ചില്ലെങ്കിൽ മരണത്തിനു വരെ കാരണമായേക്കും.

എന്താണ് എക്സസൈസ് അലർജി

1970കളിലാണ് ആദ്യമായി ഇഐഎ കണ്ടുപിടിക്കപ്പെടുന്നത്. ലോകത്തുണ്ടാകുന്ന അലർജികളിൽ 2.3 ശതമാനം മുതൽ അഞ്ച് ശതമാനം വരെ എക്സസൈസ് അലർജിയാണ്. എക്സസൈസ് ചെയ്തതിനു ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും ക്ഷീണവും സാധാരണമാണ്. എന്നാൽ എക്സസൈസ് അലർജിയുള്ളവരിൽ വർക്കൗട്ടിന് ശേഷം ഗുരുതരമായ അലർജിക്ക് സമാനമായ അവസ്ഥയുണ്ടാകും. അലർജി ലക്ഷണങ്ങൾ ഗുരുതരമാകുന്നതോടെ ശ്വാസതടസും നെഞ്ചിൽ കനംവെക്കുക, ഛർദി, അടിവയറ്റിൽ വേദന, തലകറക്കം, രക്തസമ്മർദ്ദം താഴ്ന്നു പോവുക തുടങ്ങിയ അവസ്ഥയുണ്ടാവും. ചില സന്ദർഭങ്ങളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ബോധം നഷ്ടപ്പെടുക എന്നീ അവസ്ഥകളുമുണ്ടാകും.

വ്യായാമം ചെയ്യുന്നതിന് ഇടയിലോ, വ്യായാമം ചെയ്ത് അരമണിക്കൂറിന് ഉള്ളിലോ ആണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. ഓട്ടം, ജോഗിങ്, ഡാൻസ്, ഫുട്ബോൾ, സൈക്ലിങ് എന്നിവ മുതൽ ഗാർഡനിങ് വരെ ഇത്തരം അലർജിയുണ്ടാവാൻ കാരണമാണ്. എയറോബിക് എക്സസൈസ് ആണ് കൂടുതൽ ട്രിഗറുണ്ടാക്കുന്നത്. എന്താണ് ഇത്തരം അലർജിക്ക് കാരണമെന്ന് പൂർണമായി മനസിലാക്കാൻ സയന്‍റിസ്റ്റുകൾക്ക് ആയിട്ടില്ല. വ്യായാമം ചെയ്യുമ്പോൾ കോശങ്ങൾ പുറത്തുവിടുന്ന ഹിസ്റ്റാമിൻ പോലുള്ള കെമിക്കലുകളാണ് പ്രശ്നമാകുന്നത് എന്നാണ് വിലയിരുത്തൽ. ഇത് കൂടാതെ ഒരുപാട് കേസുകളിൽ ശാരീരിക അധ്വാനം മാത്രമായിരിക്കില്ല അതുമായി ചേർന്നു വരുന്ന ചില കാര്യങ്ങളും പ്രശ്നമുണ്ടാക്കും. ഭക്ഷണമാണ് ഇതിൽ ഒന്ന്. ചില ഭക്ഷണങ്ങൾ കഴിച്ച് അധികം വൈകാതെ വ്യായാമം ചെയ്യുമ്പോഴാണ് അലർജി റിയാക്ഷനുണ്ടാകുന്നത്. ഗോതമ്പ്, ഷെൽഫിഷ്, നട്സ്, ഫ്രൂട്സ്, സീഫുഡ്, തുടങ്ങിയവ ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്ന ഭക്ഷണമാണ്. ഇത് കൂടാതെ മദ്യം, ആസ്പ്രിൻ പോലുള്ള വേദനസംഹാരികൾ, അണുബാധ, തണുത്തതോ ചൂടുള്ളതോ ആയ കാലാവസ്ഥ, ഹ്യുമിഡിറ്റി, ഹോർമോൺ ചെയ്ഞ്ചസ് എന്നിവയും ഇതിന് കാരണമാകു. വ്യായാമം ചെയ്യുന്നതിനിടെ ഇത്തരം ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com