Fatty Liver
Fatty Liver

ഫാറ്റി ലിവർ തിരിച്ചറിഞ്ഞ് ചികിത്സ നേടാം; 5 ലക്ഷണങ്ങൾ

ജീവിത ശൈലിയിലും ഭക്ഷണരീതിയിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവറിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.

കരളിൽ അമിതമായി കൊഴുപ്പടിയുന്നതിന്‍റെ ഭാഗമായാണ് ഫാറ്റി ലിവർ അഥവാ ഹെപ്പറ്റിക് സ്റ്റീറ്റോസിസ് ഉണ്ടാകുന്നത്. കരളിൽ ചെറിയ രീതിയിൽ കൊഴുപ്പ് ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വർധിച്ചാൽ കരൾ പ്രവർത്തനരഹിതമാകാൻ പാകത്തിലുള്ള അസുഖങ്ങൾക്ക് ഇടയാക്കിയേക്കാം. ജീവിത ശൈലിയും ഭക്ഷണരീതിയുമെല്ലാം ഫാറ്റിലിവറിനു കാരണമായി മാറാറുണ്ട്. എന്നാൽ ജീവിത ശൈലിയിലും ഭക്ഷണരീതിയിലു ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവറിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. ഫാറ്റി ലിവർ ഉള്ളവരിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. ഇവ മനസിലാക്കി ചികിത്സ നേടിയാൽ ആരോഗ്യം സുരക്ഷിതമാക്കാം. ഫാറ്റി ലിവറുള്ളവരിൽ കാണപ്പെടുന്ന 7 ലക്ഷണങ്ങൾ

മുഖത്തും ശരീരത്തിലുമുള്ള നീര്

ഫാറ്റി ലിവറിലുള്ളവരിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണമാണ് നീര് അഥവാ വീർത്ത അവസ്ഥ. ഫാറ്റി ലിവർ ഉള്ളവരുടെ ശരീരത്തിൽ പ്രൊട്ടീൻ നിർമിക്കുന്നതിനുള്ള കഴിവ് കുറവായിരിക്കും. അതു മൂലം രക്തചംക്രമണം വ്യവസ്ഥയെ ബാധിക്കുകയും ഫ്ലൂയിഡുകൾ നീക്കം ചെയ്യാൻ സാധിക്കാതെയും വരും. ഇങ്ങനെയാണ് നീര് ഉണ്ടാകുന്നത്.

ഇരുണ്ട നിറം

ഫാറ്റി ലിവറുള്ളവരുടെ ശരീരത്തിന് ശരിയായ രീതിയിൽ ഇൻസുലിൻ ഉപയോഗപ്പെടുത്താൻ സാധിക്കാറില്ല. ഇതു മൂലം ശരീരത്തിലെ ഇൻസുലിന്‍റെ അളവ് ക്രമാതീതമായി വർധിക്കും. ഇത് അക്കൻതോസിസ് നൈഗ്രിക്കൻസ് എന്ന അവസ്ഥയ്ക്കു കാരണമാകും. ഇതു മൂലം കഴുത്തിടുക്കിലെയും മറ്റും തൊലി ഇരുണ്ട നിറം പ്രാപിക്കും.

ചൊറിച്ചിൽ

ഫാറ്റി ലിവർ ഉള്ളവരിൽ ബൈൽ സോൾട്ട് ധാരാളമായി ശരീരത്തിൽ അടിയുന്നതിനാൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തവും ഫാറ്റി ലിവറിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ്. ശരീരത്തിന്‍റെ നിറം മഞ്ഞയായി മാറും. കണ്ണുകളിലും നിറം മാറ്റം പ്രകടമായിരിക്കും.

ചുവന്നു തിണർത്ത പാടുകൾ

ഫാറ്റി ലിവറുള്ളവരുടെ ശരീരത്തിന് പല പോഷകങ്ങളും ശരിയായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കില്ല. സിങ്കിന്‍റെ അപര്യാപ്തത മൂലം ത്വക്കിൽ ചുവന്നു തിണർത്ത പാടുകൾ പ്രത്യക്ഷപ്പെട്ടേക്കാം. വായ്ക്കു ചുറ്റും ചൊറിച്ചിലും ശരീരത്തിൽ വെള്ളം നിറഞ്ഞ കുരുക്കളും പ്രത്യക്ഷപ്പെടാറുണ്ട്.

ഫാറ്റി ലിവർ തടയാനുള്ള മാർഗങ്ങൾ

ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവർ തടയാൻ കഴിയുമെന്നാണ് ഡോക്റ്റർമാർ പറയുന്നു.

-അമിത വണ്ണം ഒഴിവാക്കുക, പ്രമേഹം അടക്കമുള്ള അസുഖങ്ങൾ നിയന്ത്രണത്തിലാക്കുക

-മദ്യപാനം നിയന്ത്രിക്കുക

-മത്സ്യം, പരിപ്പ് പോലുള്ള ലയിച്ചു ചേരാത്ത കൊഴുപ്പോടു കൂടിയ വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

- പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളമായി കഴിക്കുക

- പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് നന്നായി കഴുകുക.

Trending

No stories found.

Latest News

No stories found.