ഊണ് കഴിച്ച് വൈറലായി ബിജിത്ത്; ഇൻസ്റ്റ നിറയെ 'ചോറണ്ണൻ' ഫാൻസ്|Video

ഒറ്റയ്ക്കിരുന്ന് പാട്ടും കേട്ട് ഊണു കഴിക്കുന്ന വിഡിയോകളാണ് വൈറലായത്.
food eating reel viral bijith chorannan

ബിജിത്ത്

Updated on: 

മലയാളികളുടെ ഇൻസ്റ്റഗ്രാം ഫീഡിലെല്ലാം ഇപ്പോൾ ഊണു കഴിക്കുന്ന വീഡിയോകൾ നിറഞ്ഞു നിൽക്കുകയാണ്. കോഴിക്കോട് വടകര സ്വദേശിയായ ബിജിത്താണ് എല്ലാത്തിനും കാരണക്കാരൻ. ബിജിത്ത് പാട്ടും കേട്ട് വറുത്ത മീനും കൂട്ടി ആസ്വദിച്ച് ഊണു കഴിക്കുന്ന വിഡിയോ കണ്ട് കൊതി സഹിക്കാനാകാതെ അതേ പോലെ ഊണു കഴിക്കുന്ന വിഡിയോകളുമായി ഇറങ്ങിയിരിക്കുകയാണ് ആരാധകർ.

ബഹ്റിന‌ിൽ ആയിരുന്നപ്പോൾ ഒഎംപികെ ചാനൽ തുടങ്ങിയിരുന്നു, പക്ഷേ അന്നു കാര്യമായ റീച്ചൊന്നുമുണ്ടായിരുന്നില്ല. പിന്നീട് നാട്ടിലെത്തിയപ്പോഴാണ് വീഡിയോകൾ ഇടാൻ തുടങ്ങിയത്. പിന്നീട് ഇൻസ്റ്റയിലേക്കും ചേക്കേറി. അങ്ങനെ ഫാമിലിയായി ഊണു കഴിക്കുന്ന വിഡിയോ തുടങ്ങി. പക്ഷേ ഒറ്റയ്ക്കിരുന്ന് പാട്ടും കേട്ട് ഊണു കഴിക്കുന്ന വിഡിയോകളാണ് വൈറലായത്.

ചോറണ്ണൻ എന്നാണ് ഇൻസ്റ്റയിലെ ആരാധകർ ബിജിത്തിനെ വിളിക്കുന്നത്. വലിയ പാത്രത്തിൽ ചോറും കറിയും ചേർത്ത് കുഴച്ച് വലിയ ഉരുളകളാക്കി സ്വാഭാവികമായി കഴിച്ചു കൊണ്ടിരിക്കുന്ന ഊണണ്ണന്‍റെ ഓരോ വിഡിയോക്കും മില്യൺ കണക്കിനാണ് വ്യൂസ്. അണ്ണൻ വെറുതേ ഇരുന്ന് ഊണു കഴിച്ച് ഒരു വാക്കു പോലും മിണ്ടാതെ ഇൻസ്റ്റ കത്തിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഒരു മൾട്ടിപിൻ പ്ലഗിൽ മൊബൈൽ ഫോൺ വച്ചാണ് ബിജിത്ത് സ്വന്തം വിഡിയോകൾ എടുക്കുന്നത്.

എന്ന അക്കൗണ്ടിൽ നിന്നാണ് ഊണു കഴിക്കുന്ന വിഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടാൽ ആർക്കും ഊണു കഴിക്കാൻ കൊതി തോന്നുന്ന വിധത്തിലാണ് ബിജിത്ത് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com