

എബോള വൈറസ്
വാഷിങ്ടൺ: എബോള വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ മരണം നാലായിരം കടക്കുമെന്ന് അമെരിക്കൻ രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രമായ സിഡിസിയുടെ മുന്നറിയിപ്പ്. കൂടാതെ മൂന്നു മാസത്തിനുള്ളിൽ രോഗബാധിതരായി ഇരുപതിനായിരം പേർ കൂടി ഉണ്ടാവും.
വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് നിലവിൽ രോഗം റിപ്പോർട്ട് ചെയ്ത മേഖലയിൽ ആയിരിക്കും വീണ്ടും കൂടുതൽ പേരിലേയ്ക്ക് രോഗവ്യാപനം ഉണ്ടാകുന്നതും മരണങ്ങളുണ്ടാകാൻ സാധ്യതയുളളതും എന്ന കാര്യവും ശ്രദ്ധേയമാണ്. രോഗവ്യാപനം എത്രത്തോലം നിയന്ത്രിക്കാനാകും എന്നത് ഏറെ നിർണായകമാണ്.
രോഗബാധിതരെ ക്വാറന്‍റയിൻ ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ വ്യാപനത്തിന്‍റെ തോത് കുറയ്ക്കാൻ കഴിയൂ. രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ പകർച്ചവ്യാധി 2014- 2016 കാലഘട്ടത്തിൽ പശ്ചിമ ആഫ്രിക്കയിൽ ഉണ്ടായ എബോള വൈറസ് പകർച്ചവ്യാധിയുടെ ഒപ്പമെത്താൻ സാധ്യതയുണ്ട്. അന്ന് ഇരുപത്തെണ്ണായിരത്തിലധികം കേസുകളും പതിനൊന്നായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതായി സിഡിസി റിപ്പോർട്ടിൽ വ്യക്തമാക്കി.