ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്–2026: അപേക്ഷ ക്ഷണിച്ചു

വിജയികൾക്ക് 250,000 യുഎസ് ഡോളറിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്.
Aster Guardians Global Nursing Award–2026: Applications invited

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്–2026: അപേക്ഷ ക്ഷണിച്ചു

Updated on

ദുബായ്: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന്‍റെ അഞ്ചാം പതിപ്പിന് അപേക്ഷ ക്ഷണിച്ചു. വിജയികൾക്ക് 250,000 യുഎസ് ഡോളറിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്. ലോകമെമ്പാടുമുള്ള രജിസ്റ്റേർ‍ഡ് നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷ സമർപ്പിക്കാം. രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെ നേതൃപാടവം, നഴ്സിങ്ങ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷ നൽകാം.

കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്നായി 100,000 ലധികം നഴ്സുമാരിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്. മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനുകളിൽ 28% വളർച്ച രേഖപ്പെടുത്തി. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ 2025 നവംബർ 10 നകം സമർപ്പിക്കാം.

വ്യത്യസ്ത ഘട്ടങ്ങളുള്ള മൂല്യനിർണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപി ആയിരിക്കും. കൂടാതെ പ്രശസ്തരും, അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരുമായ വിശിഷ്ട ഗ്രാൻഡ് ജൂറി മൂല്യ നിർണ്ണയ ഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും.

കർശനമായ വിലയിരുത്തലിനൊടുവിൽ, മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടർന്ന് 2026 മെയ് മാസത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ‌ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com