ആസ്റ്റര്‍ - മെഡ്‌കെയര്‍ ആശുപത്രികൾക്ക് ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അംഗീകാരം

ആസ്റ്റര്‍ ആശുപത്രി മന്‍ഖൂല്‍ ഗോള്‍ഡ് വിഭാഗത്തില്‍ അംഗീകാരം നേടിയപ്പോള്‍, മെഡ്‌കെയര്‍ ആശുപത്രി അല്‍ സഫാ സില്‍വര്‍ വിഭാഗത്തിലാണ് അംഗീകാരം കരസ്ഥമാക്കിയത്
Aster- med care hospitals bags dubai quality group award

ആസ്റ്റര്‍ - മെഡ്‌കെയര്‍ ആശുപത്രികൾക്ക് ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അംഗീകാരം

Updated on

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ഭാഗമായ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലും, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫയും, ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ ആരോഗ്യപരിശോധനയില്‍ ഗുണനിലവാരവും, നവീകരണവും സാധ്യമാക്കിയ മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം സ്വന്തമാക്കി. ആസ്റ്റര്‍ ആശുപത്രി മന്‍ഖൂല്‍ ഗോള്‍ഡ് വിഭാഗത്തില്‍ അംഗീകാരം നേടിയപ്പോള്‍, മെഡ്‌കെയര്‍ ആശുപത്രി അല്‍ സഫാ സില്‍വര്‍ വിഭാഗത്തിലാണ് അംഗീകാരം കരസ്ഥമാക്കിയത്..

യുഎഇ, ജിസിസി, മിനാ മേഖലകളിൽ ആരോഗ്യപരിചരണ മേഖലയിലെ ഗുണമേന്മ, നവീകരണം, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഷെയ്ഖ് അഹമ്മദ് ബിന്‍ സഈ്ദ് അല്‍ മക്തൂമിന്‍റെ രക്ഷാകര്‍ത്തൃത്വത്തില്‍, ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്‍റെ മെഡിക്കല്‍ എക്‌സലന്‍സ് വിഭാഗം ഈ അഭിമാനകരമായ അവാര്‍ഡ് ആരംഭിച്ചത്.

അല്‍ ഹബ്ത്തൂര്‍ പാലസിലെ, ഹബ്ത്തൂര്‍ ബോള്‍ റൂമില്‍ നടന്ന ചടങ്ങില്‍, ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനും, ദുബായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും, ദുബായ് ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹസ്സാ ഖല്‍ഫാന്‍ അല്‍ നുഐമി എന്നിവർ പങ്കെടുത്തു. ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്‍റെ ജനറല്‍ മാനേജറായ സമീറാ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com