അപൂർവ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി നടത്തി ആസ്റ്റര്‍; ഫിലിപ്പീന്‍ ആരോഗ്യ പ്രവർത്തകയ്ക്ക് പുതു ജന്മം

41 വയസുള്ള ഫിലിപ്പീന്‍ സ്വദേശി ജോവെലിന്‍ സിസണ്‍ ഒമെസിന്‍റെ മസ്തിഷ്‌ക ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്
Aster successfully performs rare brain surgery; Philippine health worker given new life

അപൂർവ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി നടത്തി ആസ്റ്റര്‍; ഫിലിപ്പീന്‍ ആരോഗ്യ പ്രവർത്തകയ്ക്ക് പുതു ജന്മം

Updated on

ദുബായ്: മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം അപൂര്‍വ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദുബായിലെ ആരോഗ്യ പ്രവർത്തകയായ 41 വയസുള്ള ഫിലിപ്പീന്‍ സ്വദേശി ജോവെലിന്‍ സിസണ്‍ ഒമെസിന്‍റെ മസ്തിഷ്‌ക ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒമെസിന് കടുത്ത തലവേദന, ഛര്‍ദ്ദി, ഇരട്ട കാഴ്ച, ശരീരം കോച്ചുന്ന അവസ്ഥ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൻഖൂൽ ആസ്റ്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ന്യൂറോസര്‍ജന്‍ ഡോ. പ്രകാശ് നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് ടെന്നീസ് പന്തിന്‍റെ വലിപ്പമുള്ള ട്യൂമറാണിതെന്ന് കണ്ടെത്തിയത്.

ആസ്ത്‌മയും അമിതമായ കൊളസ്‌ട്രോളും അഉണ്ടായിരുന്നതിനാൽ ഒമെസ് സ്ഥിരമായി മരുന്നുകള്‍ ഉപയോഗിച്ചിരുന്നില്ല.

ഡോ. പ്രകാശ് നായര്‍ ഉള്‍പ്പെടുന്ന സംഘം ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തുകയും ട്യൂമറും അതിന്‍റെ വേരുകളും പൂര്‍ണ്ണമായും നീക്കം ചെയ്യുകയും ചെയ്തു. തുടർ ചികിത്സക്ക് ശേഷം ജോവെലിന്‍ സിസണ്‍ ഒമെസ് പൂർണമായും സുഖം പ്രാപിച്ചു.

ഡോ. പ്രകാശ് നായരോടും മെഡിക്കല്‍ ടീമിനോടും ജോവെലിന്‍ സിസണ്‍ ഒമെസ് നന്ദി അറിയിച്ചു. വേദനയും, ശരീരം കോച്ചുന്ന അവസ്ഥയും മാറി ജോലിയില്‍ തിരികെ കയറാൻ സാധിച്ചുവെന്നും അവർ പറഞ്ഞു..

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com