ആസ്റ്റര്‍ ക്ലിനിക്സ്-ഡിവൈയു ഹെല്‍ത്ത് കെയർ സംയുക്ത സംരംഭം: ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രത്തിന് തുടക്കം

പ്രതിദിനം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് കേന്ദ്രത്തിന്‍റെ പ്രവർത്തന സമയം.
baby care center launched at Dubai

ആസ്റ്റര്‍ ക്ലിനിക്സ്-ഡിവൈയു ഹെല്‍ത്ത് കെയർ സംയുക്ത സംരംഭം: ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രത്തിന് തുടക്കം

Updated on

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ക്ലിനിക്സ്, ശിശു പരിചരണ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ഡിവൈയു ഹെല്‍ത്ത് കെയറുമായി സഹകരിച്ച്, ബര്‍ദുബായിയില്‍ പുതിയ സംയോജിത ശിശു പരിചരണ കേന്ദ്രം തുടങ്ങി. ബര്‍ദുബായിലെ ആസ്റ്റര്‍ ക്ലിനിക്കിന്‍റെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം വിവിധ വിഭാഗങ്ങളിലെ ഡോക്റ്റര്‍മാരെയും പുനരധിവാസ വിദഗ്ധരെയും ചേര്‍ത്ത് കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത പരിചരണ പദ്ധതികള്‍ രൂപപ്പെടുത്തും.

കുട്ടികളിലെ വികാസ വൈകല്യങ്ങള്‍, ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ, സംവേദനശേഷി, ചലന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗ്, നിര്‍ണയം എന്നിവയും, പെരുമാറ്റ വിലയിരുത്തലുകളും ഈ കേന്ദ്രത്തിൽ ലഭ്യമാണ്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, എഡിഎച്ച്ഡി, ഡൗണ്‍ സിന്‌ഡ്രോം, പഠന വൈകല്യങ്ങള്‍, സംസാര-ഭാഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇവിടെ ചികിത്സ നടത്തുന്നത്.

യുഎഇയിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യസംരക്ഷണ സേവനങ്ങള്‍ നല്‍കാനുള്ള ആസ്റ്ററിന്‍റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സംയോജിത ശിശു പരിചരണ കേന്ദ്രമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.

പ്രതിദിനം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് കേന്ദ്രത്തിന്‍റെ പ്രവർത്തന സമയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com