കൊറോണയ്ക്ക് സമാനമായ മറ്റൊരു വൈറസ് കണ്ടെത്തി ചൈന

കൊവിഡ് 19നു കാരണമായ സാർസ് കൊവ് 2വൈറസിനെപ്പോലെ വവ്വാലുകളിലാണ് പുതിയ വൈറസും കണ്ടെത്തിയിരിക്കുന്നത്.
Chinese virologists say new bat coronavirus could infect humans via same route as Covid-19
കൊറോണയ്ക്ക് സമാനമായ മറ്റൊരു വൈറസ് കണ്ടെത്തി ചൈന
Updated on

ന്യൂഡൽഹി: ലോകം നിശ്ചലമാക്കിയ കൊവിഡ് 19ന്‍റെ വൈറസിനു സമാനമായ മറ്റൊരു കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തി. എച്ച്കെയു5-കൊവ്-2 എന്നു പേരിട്ടിരിക്കുന്ന വൈറസിനെയാണ് "ബാറ്റ് വുമൺ' എന്ന് അറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഗ്വാങ്ഷു ലബോറട്ടറിയിലായിരുന്നു ഗവേഷണം.

കൊവിഡ് 19നു കാരണമായ സാർസ് കൊവ് 2വൈറസിനെപ്പോലെ വവ്വാലുകളിലാണ് പുതിയ വൈറസും കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള വൈറസാണിത്. എന്നാൽ, മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരാനുളള സാധ്യതയെക്കുറിച്ച് വിശദമായി പഠിക്കുകയാണെന്നു ഗവേഷകർ. കൊവിഡിനു സമാനമായി, എസിഇ 2 റിസപ്റ്റർ വഴി മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ വകഭേദത്തിനും കഴിയും.

മെർസ് വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവർഗത്തിലാണു പുതിയ വൈറസിന് സ്ഥാനം. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപ്പിസ്‌ട്രെല്ലെ വവ്വാലുകളിൽ നേരത്തെ എച്ച്‌കെയു5 കൊറോണ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ പുതിയ വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയതെന്നു കരുതുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com