
ശരീരഭാരം കുറയ്ക്കാന്‍ ലഘുഭക്ഷണങ്ങളില്‍ ശ്രദ്ധ വേണം
കൊച്ചി: ശരീരഭാര നിയന്ത്രണത്തില്‍ ശ്രദ്ധയൂന്നുന്നവര്‍ ലഘുഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പിലും ജാഗ്രത കാണിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ ഡോ. രോഹിണി പാട്ടീല്‍.
ഭക്ഷണത്തിനിടയിലുള്ള വിശപ്പ്, എന്തെങ്കിലും കഴിക്കാനുള്ള ആസക്തിയെ ഉത്തേജിപ്പിക്കുകയും, അനാരോഗ്യകരമായ തെരഞ്ഞെടുപ്പുകളിലേക്ക് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ഡയറ്റിങ് ലക്ഷ്യങ്ങളെയും തടസപ്പെടുത്തും. എന്നാല്‍, ലഘുഭക്ഷണം ശരിയായ രീതിയില്‍ കഴിച്ചാല്‍, ഗുണകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായകരമാവും.
ബദാം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ നിയന്ത്രിത അളവില്‍ തെരഞ്ഞെടുക്കുകയാണ് ഇതില്‍ പ്രധാനമെന്നും അവര്‍ പറഞ്ഞു.
ഹൃദയാരോഗ്യം, ചര്‍മാരോഗ്യം, സംതൃപ്തി എന്നിവയെ പിന്തുണയ്ക്കുന്ന ബദാം, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറെ അനുയോജ്യം ലഘുഭക്ഷണമാണ്.
മുളപ്പിച്ച കടല, പയര്‍ കൊണ്ടുള്ള വിഭവങ്ങള്‍, കക്കിരി സാലഡോടു കൂടിയ പനീര്‍ ക്യൂബ്, വറുത്ത നിലക്കടല എന്നിവയും അമിതഭാരം തടയാന്‍ സഹായകരമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.