

ചൂടത്ത് 5 ലിറ്റർ വെള്ളം കുടിച്ച യുവാവ് കുഴഞ്ഞു വീണു; വെള്ളം അപകടമാവുമ്പോൾ!!
ചൂട് കൂടുകയാണ്. ആരോഗ്യ വകുപ്പ് നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കുട അല്ലെങ്കിൽ തൊപ്പി ഉപയോഗിക്കുക, ദാഹമില്ലെങ്കിലും നിരന്തരം വെള്ളം കുടിക്കുക തുടങ്ങി നിരവധി മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്നുണ്ട്.
നമ്മൾ ചൂടുസമയത്ത് എന്തായാലും സാധാരണ കുടിക്കുന്നതിൽ അധികം വെള്ളം കുടിക്കുന്നവരാണ്. എന്നാൽ അധികമായി വെള്ളം കുടിച്ചാലും പ്രശ്നമാണെന്നാണ് ഡൽഹിയിൽ നിന്നുള്ള ഒരു സംഭവം തെളിയിക്കുന്നത്.
ഡല്‍ഹിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്ന 25കാരനാണ് ദുരനുവമുണ്ടായത്. പുറത്ത് ജോലി ചെയ്തിരുന്ന ഇയാൾ പലപ്പോഴായി 5 ലിറ്റർ വെള്ളം കുടിച്ചതാണ് പ്രശ്നമായത്.
വെള്ളം കുടിച്ചിട്ടും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടും യുവാവിന്‍റെ ശരീരം തളരുകയായിരുന്നു. ഉടൻ തന്നെ ഇയാള്‍ സ്ഥാപനത്തിലേക്ക് മടങ്ങി. തലകറങ്ങി വീണ യുവാവിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്.
യുവാവിനെ പരിശോധിച്ച ഡോക്റ്റർമാർ തളർച്ചയ്ക്ക് കാരണം നിർജലീകരണമല്ല, മറിച്ച് അമിതമായി വെള്ളം കുടിച്ചതാണെന്ന് അറിയിക്കുകയായിരുന്നു.
ഡോക്ടര്‍മാർ പറയുന്നതനുസരിച്ച് യുവാവ് രാവിലെ ഒന്നും കഴിച്ചിരുന്നില്ല. ഉച്ചയ്ക്കാകട്ടെ ലഘുഭക്ഷണമാണ് കഴിച്ചത്.കഴിച്ചതോ ഉപ്പില്ലാത്ത ഭക്ഷണവും. ഇതിനിടയിൽ ധാരാളം വെള്ളം കുടിക്കുകയും ചെയ്തു. യുവാവിന്‍റെ ശരീരത്തിലെ സോഡിയം എല്ലാം നഷ്ടമായതാണ് യുവാവിനെ ഈ അവസ്ഥയിലേക്കെത്തിച്ചത്. കൂടുതല്‍ വെള്ളം കുടിച്ചതോടെ വിയര്‍പ്പിലൂടെ സോഡിയം വന്‍തോതില്‍ പുറന്തള്ളപ്പെട്ടു. ഇതോടെയാണ് യുവാവ് തളര്‍ന്നുവീണത്.
ശരീരത്തിൽ സോഡിയം കുറയുന്നത് വളരെ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സോഡിയം കുറയുന്നതോടെ ജലത്തെ സംരക്ഷിക്കുക എന്ന ചിന്തയിലേക്ക് ശരീരമെത്തും.
തുടര്‍ന്ന് തലച്ചോറിന്‍റെ പ്രവർത്തനത്തിനായി പറ്റാവുന്നത്ര വെള്ളം കോശങ്ങള്‍ ആഗിരണം ചെയ്യും. എന്നാല്‍ തലച്ചോറിന് ആഗിരണം ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കാനാകാതെ വരും. തുടര്‍ന്ന് തലയോട്ടിക്കുള്ളില്‍ കിടന്ന് തലച്ചോറ് വികസിക്കും. ഇത് തലച്ചോറിന് പരുക്ക് പറ്റാനും മരണത്തിനും കാരണമാകാം. ഈ അവസ്ഥ ഹൈപ്പോതെര്‍മിയ എന്നാണ് അറിയപ്പെടുന്നത്.
എന്നാൽ ആവശ്യത്തിന് സോഡിയം ശരീരത്തിൽ എത്തുകയും വെള്ളം എത്താതാവുകയും ചെയ്യുന്ന സന്ദർഭവും പ്രശ്നമാണ്. കോശങ്ങള്‍ ജലമില്ലാതെ ചുരുങ്ങും. തുടര്‍ന്ന് ദാഹം അമിതമാകും, തുടര്‍ന്ന് തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവും. ഒടുവില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിലയ്ക്കും. ഇത്തരം അവസ്ഥകളഉം വരും. അതിനാൽ വെള്ളവും ഭക്ഷവും ക്രമമായി കഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.