ലുക്കീമിയ പാരമ്പര്യ രോഗമാണോ?അറിയേണ്ടതെല്ലാം

രക്തം, മജ്ജ എന്നിവയെ ബാധിക്കുന്ന കാൻസർ മൂലം ആഗോളതലത്തിൽ ഓരോ വർഷവും 3,11,594 പേരാണ് മരണപ്പെടുന്നത്.
Is leukemia hereditary?
ലുക്കീമിയ പാരമ്പര്യ രോഗമാണോ?അറിയേണ്ടതെല്ലാം
Updated on

മാരകമായ അസുഖങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ലുക്കീമിയ അഥവാ രക്താർബുദം. രക്തം, മജ്ജ എന്നിവയെ ബാധിക്കുന്ന കാൻസർ മൂലം ആഗോളതലത്തിൽ ഓരോ വർഷവും 3,11,594 പേരാണ് മരണപ്പെടുന്നത്. നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് ഏക പോംവഴി. ലിംഫോമ, ലുക്കീമിയ, മൈലോമ തുടങ്ങി നിരവധി അസുഖങ്ങൾ രക്താർബുദത്തിൽ ഉൾപ്പെടുന്നുണ്ട്. രക്താർബുദം പാരമ്പര്യ രോഗമല്ല എന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കുന്നത്.

എന്നാൽ ജീനുകളിലെ ചില വ്യത്യാസങ്ങൾ അസുഖത്തിന് കാരണമായേക്കാം. ഉദാഹരണത്തിന് ഡൗൺ സിൻഡ്രേം, ലി-ഫ്രോമേനി സിൻ‌ഡ്രോം തുടങ്ങിയ അവസ്ഥയുള്ളവർക്കും ജീനുകളിൽ മ്യൂട്ടേഷൻ കണ്ടെത്തിയിട്ടുള്ളവർക്കും ലുക്കീമിയ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ശ്വേത രക്താണുക്കളുടെ അമിതമായ വർധനവാണ് അസുഖത്തിനു തുടക്കമിടുന്നത്. മാതൃകോശങ്ങളിലുള്ള തകരാറാണ് അമിതമായി ശ്വേത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ഇടയാക്കുന്നത്. ഇതോടെ രക്തകോശങ്ങളുടെ പ്രവർത്തനം താറുമാറാകും.

Trending

No stories found.

Latest News

No stories found.