കർക്കിടക മരുന്നു കഞ്ഞി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; കഴിക്കേണ്ട വിധം

ചാമ, തിന, ന‌വരഅരി, പുഴുങ്ങലരി, പച്ചരി, യവം, വരക് എന്നിവയെല്ലാം കഞ്ഞി വെക്കാനായി ഉപയോഗിക്കാറുണ്ട്.
karkkadaka marunn kanji easy recipe

കർക്കടക മരുന്നു കഞ്ഞി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം; കഴിക്കേണ്ട വിധം

Updated on

ആരോഗ്യ പരിരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന മാസമാണ് കർക്കിടകം. അതിൽ പ്രധാനമാണ് കർക്കിടകത്തിലെ മരുന്നു കഞ്ഞി. ഇൻസ്റ്റന്‍റായും കർക്കടക കഞ്ഞിക്കൂട്ട് കിട്ടുന്നുണ്ട്. എന്നാൽ മായമില്ലാത്ത വിഭവങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കഞ്ഞി വീട്ടിൽ തന്നെ ഉണ്ടാക്കാം.

പാകം ചെയ്യേണ്ട വിധം

ജീരകം, കരിംജീരകം, പെരുംജീരകം, ഏലയ്ക്ക,ഇന്തുപ്പ് ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഞെരിഞ്ഞിൽ, രാമച്ചം, ഉലുവ എന്നിവ 10 ഗ്രാം വീതം എടുത്ത് ഉണക്കി പൊടിച്ചെടുക്കുക. ഒപ്പം കഴിയുമെങ്കിൽ തുളസി, പനികൂർക്ക, മുക്കുറ്റി, തഴുതാമ ഇലകളും തുല്യ അളവിൽ പൊടിച്ചെടുക്കാം. ഇതിൽ നിന്ന് 10 ഗ്രാം പൊടി ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് അതിലേക്ക് 50 ഗ്രാം അരി, പനങ്കൽക്കണ്ടം, 5 ഗ്രാം എള്ള്, അര ലിറ്റർ പശുവിൻ പാൽ അല്ലെങ്കിൽ നാളികേരപ്പാൽ ഒഴിച്ച് വേവിച്ചെടുക്കുക. കഞ്ഞിയിലേക്ക് അൽപം ജീരകവും കുഞ്ഞുള്ളി അരിഞ്ഞതും നെയ്യിലേ വെളിച്ചെണ്ണയിലോ വഴറ്റി തൂവാം.

ചാമ, തിന, ന‌വരഅരി, പുഴുങ്ങലരി, പച്ചരി, യവം, വരക് എന്നിവയെല്ലാം കഞ്ഞി വെക്കാനായി ഉപയോഗിക്കാറുണ്ട്.

കഴിക്കേണ്ട വിധം

കർക്കിടകത്തിൽ തുടർച്ചയായി 7 ദിവസം മരുന്നു കഞ്ഞി കഴിക്കാം. ചിലർ തുടർച്ചയായി 15 ദിവസവും ചിലപ്പോൾ ഒരു മാസവും കഴിക്കാറുണ്ട്. രാവിലെയോ രാത്രിയിലോ വേണം മരുന്ന് കഞ്ഞി കുടിക്കേണ്ടത്.

മരുന്നു കഞ്ഞി കുടിക്കുന്ന സമയത്ത് മത്സ്യ- മാംസാദികളും മദ്യവും പുകവലിയും പൂർണമായും ഒഴിവാക്കണം. കഞ്ഞി കുടിച്ചു തുടങ്ങുന്നതിന് 3 ദിവസം മുൻപും കഞ്ഞി കുടിച്ച് അവസാനിപ്പിച്ച് മൂന്നു ദിവസം വരെയും ഈ നിഷ്ഠ പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം വിപരീത ഫലമുണ്ടാകും. ശരീരം അധികം ഇളകാതെയും സൂക്ഷിക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com