ഉറക്കമില്ലായ്മ; അപായമണി മുഴങ്ങുന്നു, ഹൃദ്രോഗത്തിനും പക്ഷാഘാതത്തിന് സാധ്യത

ഉറക്കമില്ലായ്മ ഓർമ്മശക്തിയെ ബാധിക്കുന്നു
poor sleep gives us many diseases

ഉറക്കമില്ലായ്മ; ഹൃദ്രോഗത്തിനും പക്ഷാഘാതത്തിന് സാധ്യത

Updated on

കൊച്ചി: ഏഴ് മണിക്കൂറിന് താഴെയാണോ നിങ്ങൾ ഉറങ്ങുന്നത്. എങ്കിൽ സൂക്ഷിച്ചോ അപകടമണി നിങ്ങൾക്കായി മുഴങ്ങുന്നുണ്ട്. ഉറക്കമില്ലായ്മ ശാരീരിക-മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നല്ല ഉറക്കം നല്ല ആരോഗ്യത്തെ സൃഷ്ടിക്കുന്നുവെന്നാണ് ചൊല്ല്. ഉറക്കമില്ലായ്മ നിങ്ങളുടെ ആരോഗ്യത്തെ നിശബ്ദമായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് ഓർക്കുക. ഹൃദ്രോഹം, പക്ഷാഘാതം, ദുർബലമായ പ്രതിരോധ ശേഷി, മാനസിക തകരാർ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉറക്കം എന്നത് ഒരു ജൈവിക പുനസജീകരണമാണ്. ഹ്രസ്വകാല ഉറക്കം ഉയർന്ന രക്തസമ്മർദം, മോശം രക്തക്കുഴലുകളുടെ പ്രവർത്തനം, ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും സാധ്യത കൂട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വഷളാക്കുകയും, പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉറക്കം കുറയുന്നത് നിങ്ങളുടെ ശരീരം ഗ്ലൂക്കോസും ഇൻസുലിനും കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റുന്നു. ഉറക്കക്കുറവിന് ശേഷം നിങ്ങൾ താൽക്കാലികമായി കൂടുതൽ ഇൻസുലിൻ പ്രതിരോധശേഷിയുള്ളവരായി മാറുന്നു, ഇത് വർഷങ്ങളായി ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. സ്ഥിരമായി അൽപ്പനേരം ഉറങ്ങുന്നവർക്ക് ഗ്ലൂക്കോസ് ടോളറൻസും പ്രമേഹവും കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

Worsens mental health

ഉറക്കക്കുറവ് വൈകാരിക നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു

മാനസികാവസ്ഥയും ഉറക്കവുമാ‍യി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കക്കുറവ് വൈകാരിക നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു. ചെറിയ സമ്മർദങ്ങൾ വലുതായി അനുഭവപ്പെടുന്നു. നെഗറ്റീവ് ചിന്തകൾ കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നു. വൈജ്ഞാനിക പ്രവർത്തനം, ശ്രദ്ധ, ഓർമ്മശക്തി എന്നിവയെ ഉറക്കമില്ലായ്മ ഇല്ലാതാക്കുന്നു. വേറൊരു രസകരമായ കാര്യം ഉറക്കമില്ലായ്മ മൂലം മരണനിരക്ക് കൂടുന്നുവെന്നതാണ്. നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ നല്ല ഉറക്കം വേണമെന്ന് ചുരുക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com