ഹൃദയാഘാതത്തിനുള്ള മരുന്ന് സ്ത്രീകളെ കൊല്ലുമോ?

ഒരിക്കൽ ഹൃദയാഘാതം ഉണ്ടായവരിൽ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ചുരുങ്ങൽ കുറക്കാനും ബീറ്റ ബ്ലോക്കേഴ്സ് സഹായിക്കാറുണ്ട്.
Medicine for heart attack might kill women

ഹൃദയാഘാതത്തിനുള്ള മരുന്ന് സ്ത്രീകളെ കൊല്ലുമോ?

Updated on

ഹൃദയാഘാതമുണ്ടായ സ്ത്രീകൾക്ക് രക്തസമ്മർദം കുറയ്ക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമായി നൽകുന്ന മരുന്നുകൾ മരണത്തിന് കാരണമാകുന്നതായി പഠനം. ഒരിക്കൽ കൂടി ഹൃദയാഘാതം ഉണ്ടാകാതിരിക്കാനായി നൽകുന്ന ബീറ്റ ബ്ലോക്കേഴ്സ് സ്ത്രീകൾക്ക് മാരകമാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്ന പഠനം യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാലു വർഷത്തിനിടെ 8000 സ്ത്രീകെയും പുരുഷന്മാരെയും ഉൾപ്പെടുത്തി സ്പെയിനിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മാഡ്രിഡിലെ നാഷണൽ സെന്‍റർ ഫോർ കാർഡിയോവാസ്കുലാർ ഇൻവെസ്റ്റിഗേഷൻ സയന്‍റിഫിക് ഡയറക്റ്റർ ഡോ. ബോർജ ഇബനീസാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ഒരിക്കൽ ഹൃദയാഘാതം ഉണ്ടായവരിൽ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ചുരുങ്ങൽ കുറക്കാനും ബീറ്റ ബ്ലോക്കേഴ്സ് സഹായിക്കാറുണ്ട്. ഹൃദയത്തിന്‍റെ പ്രവർത്തനം സുഗമമാക്കാനും വേണ്ടത്ര ഓക്സിജൻ ലഭ്യമാക്കാനും ഇവ സഹായകമാണ്. എന്നാൽ പലപ്പോഴും ബീറ്റ ബ്ലോക്കേഴ്സ് ഹൃദയസമ്മർദം വലിയ രീതിയിൽ കുറയ്ക്കാനും ഹൃദയമിടിപ്പ് കുറയ്ക്കാനും ലൈംഗിക പ്രശ്നങ്ങൾക്കും തളർച്ചയ്ക്കും മാനസിക സംഘർഷത്തിനും ഇടവെക്കുമെന്ന് ഡോ. ആൻഡ്രൂ ഫ്രീമാൻ പറയുന്നു.

സ്ത്രീകളുടെ ഹൃദയം താരതമ്യേന ചെറുതാണ്. അവയിൽ മരുന്നുകൾക്ക് പെട്ടെന്ന് സ്വാധീനം ചെലുത്താൻ സാധിക്കും. ബീറ്റ ബ്ലോക്കേഴ്സ് കഴിക്കുന്ന സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകാൻ മൂന്ന് മടങ്ങ് അധികം സാധ്യതയുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com