കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റാം; ഏപ്രിൽ 21 മുതൽ സൗജന്യ ക്യാമ്പ്

കുട്ടികളുടെ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
mobile deaddiction camp for children

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റാം; ഏപ്രിൽ 21 മുതൽ സൗജന്യ ക്യാമ്പ്

Updated on

കൊച്ചി: ആരോഗ്യകരവും ശാസ്ത്രീയവുമായ രീതിയിൽ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റിയെടുക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന കൊച്ചിയിലെ മൾട്ടിഡിസിപ്ലിനറി കേന്ദ്രമായ പ്രയത്നയിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ മെയ് 21 വരെയാണ് ക്യാമ്പ്.

അമിതമായ സ്ക്രീൻ ഉപയോഗത്തെ മറികടകുന്നതിനുള്ള രസകരമായ ഉപാധികൾ കുട്ടികളെ പരിശീലിപ്പിക്കും. കുട്ടികളുടെ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

വിനോദത്തിനും വിജ്ഞാനത്തിനും അവസരം നൽകുന്ന നിരവധി രസകരമായ സെഷനുകളാണ് ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 95446 78660 എന്ന നമ്പറിൽ ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com