മുറ്റത്തു കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ മൂർഖൻ കടിച്ചു, കുട്ടി ഐസിയുവിൽ

നിലവിൽ ഗുരുതരാസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്മെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ
 Four-and-a-half-year-old girl bitten by cobra, child in ICU

നാലര വയസുകാരിയെ മൂർഖൻ കടിച്ചു, കുട്ടി ഐസിയുവിൽ

file photo

Updated on

കാസർഗോഡ് എളേരിത്തട്ടിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നിലവിൽ ഗുരുതരാസ്ഥയിലുള്ള കുട്ടിയെ പരിയാരം ഗവണ്മെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു.

വീടിനു പുറത്ത് പന്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കളിക്കിടെ പന്ത് അടുത്തുള്ള പറമ്പിലേയ്ക്കു പോയപ്പോൾ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സർപ്പദംശനം ഏറ്റത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com