ഷിഗെല്ല പകരുമോ; രോഗ ലക്ഷണങ്ങൾ അറിയാം

ബാക്റ്റീരിയ ബാധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
Shigella symptoms, cure, all you want to know

ഷിഗെല്ല പകരുമോ; രോഗ ലക്ഷണങ്ങൾ അറിയാം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല അസുഖ ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം മാത്രം 10 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ട് പേർ മരണമടയുകയും ചെയ്തു. ഷിഗെല്ല ബാക്റ്റീരിയകൾ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിനജലം, കേടായ ഭക്ഷണം എന്നിവ വഴിയാണ് ഷിഗെല്ല ശരീരത്തിലെത്തുന്നത്. ബാക്റ്റീരിയ ബാധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

എല്ലാവർക്കും ലക്ഷണങ്ങൾ കണ്ടെന്നു വരില്ല. അസുഖ ബാധിതരിൽ നിന്ന് അസുഖം പടരും. രോഗലക്ഷണങ്ങൾ പൂർണമായി മാറിയാലും മൂന്നു നാലു ദിവസത്തോളം അസുഖ ബാധിച്ചവരിൽ ബാക്റ്റീരിയ ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ വ്യക്തിശുചിത്വം ഉറപ്പാക്കുക. നിലവിൽ ഷിഗെല്ലയ്ക്ക് പ്രതിരോധ വാക്സിനുകൾ ഇല്ല.

ലക്ഷണങ്ങൾ

  • വയറുവേദന

  • വയറിളക്കം

  • പനി

  • രക്തം അല്ലെങ്കിൽ കഫം, പഴുപ്പ് കലർന്ന മലം

  • മലബന്ധം

  • ഛർദി, ഓക്കാനം

പ്രതിരോധം

  • നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

  • ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാതിരിക്കുക.

  • ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക

  • ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക

logo
Metro Vaartha
www.metrovaartha.com