ദിവസവും ആറ് മുട്ടയുടെ വെള്ള കഴിച്ചു, രണ്ട് മാസത്തിൽ കുറച്ചത് ആറ് കിലോ

അനാവശ്യമായ ഡയറ്റ് എടുക്കുന്നതിനു പകരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലമുണ്ടാകും എന്നാണ് രശ്മി പറയുന്നത്
Woman Who Lost 6 Kg In Two Months Eats 6 Egg Whites A Day

ദിവസവും ആറ് മുട്ടയുടെ വെള്ള കഴിച്ചു, രണ്ട് മാസത്തിൽ കുറച്ചത് ആറ് കിലോ

Updated on: 

വർക്കൗട്ട് ചെയ്യുന്നവർക്കും ഡയറ്റ് എടുക്കുന്നവർക്കും അറിയാം മുട്ട എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. പ്രോട്ടീനിന്‍റെ കലവറ‌യായാണ് മുട്ടയെ കണക്കാക്കുന്നത്. ദിവസം എത്ര മുട്ട കഴിക്കണം എന്ന കാര്യത്തിൽ പലർക്കും കൺഫ്യൂഷനുണ്ട്. ദിവസം ആറ് മുട്ട കഴിച്ച് ശരീരഭാരം കുറച്ച കഥയാണ് കണ്ടന്‍റ് ക്രിയേറ്ററായ രശ്മി യാദവിന് പറയാനുള്ളത്. രണ്ട് മാസംകൊണ്ട് ആറ് കിലോ ഭാരമാണ് രശ്മി കുറച്ചത്.

അനാവശ്യമായ ഡയറ്റ് എടുക്കുന്നതിനു പകരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലമുണ്ടാകും എന്നാണ് രശ്മി പറയുന്നത്. വീട്ടിലുള്ള ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി കൃത്യമായി പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്താൻ തുടങ്ങി എന്നാണ് രശ്മി പറയുന്നത്. രാവിലെ മൂന്ന് മുട്ടയുടെ വെള്ളയും രാത്രി മൂന്ന് മുട്ടയുടെ വെള്ളയും കഴിച്ചു. ചില ദിവസങ്ങളിൽ മുട്ടയ്ക്ക് പകരമായി പനീർ കഴിച്ചു. പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതോടെ വയർ ഏറെ നേരം നിറഞ്ഞിരിക്കാൻ സഹായിച്ചു. മാത്രമല്ല സ്നാക്കിങ് ഒഴിവാക്കാനും ഇത് സഹായിച്ചു എന്നാണ് രശ്മി പറയുന്ന‌ത്.

ഇത് കൂടാതെ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ തുടങ്ങി. മൂന്ന് ചപ്പാത്തി കഴിക്കുന്നതിനു പകരം രണ്ട് ചപ്പാത്തിയാക്കി. വ്യായാമത്തിൽ കൊണ്ടുവന്ന ചെറിയ മാറ്റങ്ങളും രശ്മിയുടെ വെയിറ്റ് ലോസ് യാത്രയെ സഹായിച്ചു. നിരപ്പായ പ്രദേശത്തിൽ നടക്കുന്നതിനു പകരമായി കയറ്റങ്ങൾ കയറാൻ തുടങ്ങി. ഇതിലൂടെ കൂടുതൽ ഊർജം ഉപയോഗിക്കപ്പെട്ടു. കൂടാതെ സ്ട്രെങ്ത് ട്രെയിനിങ്ങും സഹായ‌കമായി. 80 കിലോയ്ക്ക് മുകളിലാണ് ഭാരമെങ്കിൽ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യരുത് എന്നാണ് ഇവർ പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് പ്രധാന്യം കൊടുത്തതിനു ശേഷം വേണം സ്ട്രെങ്ത് ട്രെയിനിങ് ആരംഭിക്കാൻ. ഡംബൽസ് ഉപയോഗിച്ച് വീട്ടിലിരുന്നു തന്നെ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യാനാകും. നിങ്ങളും ഈ മാറ്റങ്ങൾ വരുത്തിനോക്കൂ, ശരീരഭാരം കുറയുന്നുണ്ടോ എന്ന് നോക്കാമല്ലോ!

logo
Metro Vaartha
www.metrovaartha.com