തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഞായറാഴ്ച വൈകിട്ടോടെ എല്ലാവരും മരണത്തിന് കീഴടങ്ങി.
Four of family die of suspected food poisoning after consuming watermelon

തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

Updated on

മുംബൈ: തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മുംബൈയിലെ ജെ.ജെ.മാർഗ് റെസിഡൻസ് നിവാസികളായ അബ്ദുള്ള (40), ഭാര്യ നസ്രിൻ(35), മക്കളായ സൈനബ്(13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത്.

വീട്ടിലെത്തിയ അതിഥികൾക്കൊപ്പം ചിക്കൻ പുലാവ് കഴിച്ച അബ്ദുള്ളയും കുടുംബവും അതിഥികൾ പോയതിനു ശേഷം തണ്ണിമത്തൻ കഴിച്ചിരുന്നു. ഉടൻ തന്നെ ഛർദിയും തളർച്ചയും അനുഭവപ്പെട്ടു.

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഞായറാഴ്ച വൈകിട്ടോടെ എല്ലാവരും മരണത്തിന് കീഴടങ്ങി. കുടുംബത്തിനൊപ്പം ചിക്കൻ പുലാവ് കഴിച്ച മറ്റുള്ളവർക്കൊന്നും അസുഖങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മായം കലർന്ന തണ്ണിമത്തൻ കഴിച്ചതായിരിക്കാം പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com