ഇതു വരെ ഗ്യാസ് മസ്റ്ററിങ് ചെയ്തില്ലേ?

എൽപിജി മസ്റ്ററിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം
LPG - gas mustering
ഇതു വരെ ഗ്യാസ് മസ്റ്ററിങ് ചെയ്തില്ലേ?
Updated on

കൊച്ചി: ആധാറുമായി എൽപിജി കണക്ഷൻ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മസ്റ്ററിങ്. പാചകവാതക ബുക്കിങ്ങുമായി ബന്ധപ്പെട്ട ദുരുപയോഗം തടയാനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനുമാണ് മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുന്നത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായി ഇതുവരെ കേന്ദ്ര സർക്കാർ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.

എങ്ങനെ മസ്റ്ററിങ് ചെയ്യാം

കേരളത്തിൽ അക്ഷയ സെന്‍ററുകൾ വഴിയും ഗ്യാസ് എജൻസികളിൽ നേരിട്ടെത്തിയും എൽപിജി കമ്പനികളുടെ മൊബൈൽ ആപ്പ് വഴിയും മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കാം. മസ്റ്ററിങ്ങിനായി യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നില്ല.

ഏജൻസികൾ വഴി ചെയ്യുന്നതിനായി ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൈയിൽ കരുതണം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് പഞ്ച് ചെയ്തതിനു ശേഷം മസ്റ്ററിങ് പൂർത്തിയായാൽ മൊബൈൽ ഫോണിലേക്ക് ഇതു സംബന്ധിച്ച സന്ദേശം ലഭിക്കും.

മസ്റ്ററിങ് സ്വയം ചെയ്യുന്നതിനായി എൽപിജി കമ്പനിയുടെ ആപ്പും ആധാർ ആർഡി ആപ്പും ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോ ഓഥന്‍റിഫിക്കേഷനു വേണ്ടിയാണിത്.

1800-233555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാലും മസ്റ്ററിങ്ങിനായുള്ള സഹായങ്ങൾ ലഭ്യമാകും.

ആപ്പ് വഴി എങ്ങനെ മസ്റ്ററിങ് ചെയ്യാം

ഗ്യാസ് ഏജൻസികളുടെ ആപ്പുകൾ വഴി എളുപ്പത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാം. ഉദാഹരണത്തിന് ഇൻഡേൻ കമ്പനി കണക്ഷൻ ഉള്ളവർ ഇന്ത്യൻ ഓയിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് മസ്റ്ററിങ് നടത്താം. ആപ്പിൽ സ്വന്തമായി അക്കൗണ്ട് നിർമിച്ചതിന് ശേഷം എൽപിജി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ലിങ്ക് മൈ എൽപിജി ഐഡി എന്നു കാണാൻ സാധിക്കും.

ഗൂഗിളിൽ ഇൻഡെയ്ൻ എൽപിജി ഐഡി എന്നു സെർച്ച് ചെയ്താൽ ഫൈൻഡ് യുവർ എൽപിജി ഐഡി എന്ന ലിങ്ക് ലഭിക്കും. ഇതു ക്ലിക് ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ ഐഡി ഒടിപി ആയി ലഭിക്കും. ഈ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക. പിന്നീട് അപ്ലൈ, വ്യൂ കണക്ഷൻ എന്ന് കാണിക്കാം.

താഴെ ആധാർ കെവൈസി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ഫോട്ടോ ഓഥന്‍റിഫിക്കേഷനായി വിൻഡോ ഓപ്പൺ ആയി വരും. ഇ കൈവൈസി പൂർത്തിയായാൽ സബ്മിറ്റ് എന്ന ഓപ്ഷനിൽ കൂടി ക്ലിക് ചെയ്താൽ മസ്റ്ററിങ് പൂർത്തിയാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com