പൂജ വയ്ക്കേണ്ടത് എങ്ങനെ? ഏതു മുഹൂർത്തത്തിൽ

ഇത്തവണ ഒക്റ്റോബർ 10 വ്യാഴാഴ്ച മുതലാണ് ദുർഗാഷ്ടമി ആരംഭിക്കുന്നത്.
how to do navarathri pooja
പൂജ വയ്ക്കേണ്ടത് എങ്ങനെ? ഏതു മുഹൂർത്തത്തിൽ
Updated on

ദേവിക്കു മുന്നിൽ പുസ്തകങ്ങളും ആയുധങ്ങളും സമർപ്പിച്ച് പൂജിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. അഷ്ടമി ദിനത്തിൽ പുസ്തകങ്ങളും നവമിയിൽ ആയുധങ്ങളും പൂജ വയ്ക്കും. വിജയദശമി ദിനത്തിൽ പ്രാർഥനയോടെ വിദ്യാരംഭം കുറിക്കും.

ഇത്തവണ ഒക്റ്റോബർ 10 വ്യാഴാഴ്ച മുതലാണ് ദുർഗാഷ്ടമി ആരംഭിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 മുതൽ 7.40 വരെയാണ് പൂജ വയ്ക്കാൻ ഉള്ള നല്ല സമയം.

ഒക്റ്റോബർ 11 വെള്ളിയാഴ്ച മുതൽ 12 പകൽ 10.58 വരെയാണ് മഹാനവമി. അതു കൊണ്ട് 11ന് സന്ധ്യയ്ക്കാണ് ആയുധങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. 12 ന് പകൽ 10.58 മുതൽ വിജയദശമി ആരംഭിക്കും. ഉദയത്തിന് വിജയദശമി ലഭിക്കുന്നത് 13നാണ്. അതു കൊണ്ട് 13ന് രാവിലെ 9.09 വരെ വിദ്യാരംഭം കുറിക്കാം.

പൂജ വയ്ക്കേണ്ടത് എങ്ങനെ

പുസ്തകങ്ങളും ആയുധങ്ങളും പൂജ വച്ചു കഴിഞ്ഞാൽ പിന്നെ വിജയദശമി വരെ അവ തിരിച്ചെടുക്കില്ല. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം.

വീട്ടിൽ പുസ്തക പൂജ നടത്താം

പുസ്തകങ്ങൾ പൂജ വയ്ക്കുന്ന ഇടം ശുദ്ധമാക്കുക. അൽപം മഞ്ഞൾ വെള്ളം തളിക്കാം. പുസ്തകങ്ങൾ നിലത്ത് വയ്ക്കരുത്. പൂജ വയ്ക്കുന്നിടത്ത് ഗണപതി, സരസ്വതി, ലക്ഷ്മീദേവി എന്നിവരുടെ ചിത്രങ്ങളോ ശിൽപങ്ങളോ ഉണ്ടായിരിക്കണം.

സന്ധ്യക്ക് വിളക്ക് തെളിയിച്ചതിനു ശേഷം സരസ്വതി, ദുർഗാ ദേവിയുടെ ചിത്രങ്ങൾക്കു മുൻപിൽ വിളക്ക് തെളിയിക്കണം. അതിനു മുൻപിലാണ് പുസ്തകം പൂജ വയ്ക്കുക. രണ്ടു ദിവസമാണ് പുസ്തക പൂജ നടത്തുക. പുസ്തകങ്ങളിൽ പുഷ്പങ്ങൾ

അർപ്പിക്കാം. നവമി ദിനത്തിൽ കുളിച്ച് ക്ഷേത്ര ദർശനം നടത്താം. ദശമി ദിനത്തിൽ കുളിച്ച് പ്രാർഥനയോടെ സരത്വതീ ദേവിയെ ഭജിച്ചു കൊണ്ട് പുസ്തകങ്ങൾ തിരിച്ചെടുക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com