ആസ്മ ഭേദമാക്കാൻ 'മത്സ്യപ്രസാദം'; ഹൈദരാബാദിലെ 'മീൻ വിഴുങ്ങാൻ' ആയിരങ്ങൾ

ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന ആരോപണം ഉയരുമ്പോഴും നിരവധി പേർ മരുന്നു സേവിക്കാനായി എത്തുന്നുണ്ട്.
ആസ്മ ഭേദമാക്കാൻ 'മത്സ്യപ്രസാദം'; ഹൈദരാബാദിലെ 'മീൻ വിഴുങ്ങാൻ' ആയിരങ്ങൾ
Updated on

ഹൈദരാബാദ്: ആസ്മ ഭേദമാക്കാനായുള്ള മീൻ വിഴുങ്ങൽ ചികിത്സയ്ക്കായി ഹൈദരാബാദിൽ എത്തിയത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെ 11 മണി വരെയാണ് മരുന്ന് സൗജന്യമായി നൽകിയിരുന്നത്. ബഥിനി ഗൗഡ കുടുംബമാണ് രഹസ്യ ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് ഈ മരുന്ന് ഉണ്ടാക്കുന്നത്. കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം പേരാണ് മരുന്നു സേവിക്കാനായി ഹൈദരാബാദിലെത്തിയത്. തെലങ്കാന സർക്കാരിന്‍റെ സഹകരണത്തോടെ നമ്പള്ളി എക്സിബിഷൻ ഗ്രൗണ്ടിലാണ് മരുന്നു വിതരണം സംഘടിപ്പിച്ചത്. മരുന്നിനായുള്ള മീനുകൾ വിതരണം ചെയ്യുന്നത് സർക്കാരാണ്. മന്ത്രി പൊന്നം പ്രഭാകർ, നിയമസഭാ സ്പീക്കർ ഗദ്ദം പ്രസാദ് കുമാർ, ജിഎച്ച്എംസി മേയർ എന്നിവർ മരുന്നു വിതരണത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

വായിൽ‌ മരുന്നുകൂട്ട് നിറച്ച വരാൽ വിഭാഗത്തിലുള്ള ചെറുമത്സ്യത്തെ ജീവനോട് വിഴുങ്ങുന്നതോടെ അസുഖം പൂർണമായും ഭേദമാകുമെന്നാണ് വിശ്വാസം.

ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന ആരോപണം ഉയരുമ്പോഴും നിരവധി പേർ മരുന്നു സേവിക്കാനായി എത്തുന്നുണ്ട്. 170 വർഷമായി ബഥിനി ഗൗജ കുടുംബം ഈ മരുന്നു വിതരണം ചെയ്യുന്നു. മീൻ വിഴുങ്ങാൻ കഴിയാത്തവർ‌ക്കായി മരുന്നു കൂട്ട് മാത്രമായും നൽകുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com