തിന്നു തീർത്തത് 93 ദശലക്ഷം ബിരിയാണികൾ, കുടിച്ചത് 2.9 ദശലക്ഷം കപ്പ് ചായയും!!

ഫൂഡ് ഡെലിവറി ആപ്പായ സ്വിഗ്വിയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.
India ate 93 million biriyani

തിന്നു തീർത്തത് 93 ദശലക്ഷം ബിരിയാണികൾ, കുടിച്ചത് 2.9 ദശലക്ഷം കപ്പ് ചായയും!!     AI Image

Updated on

ഈ വർഷം ഇന്ത്യക്കാർ തിന്നു തീർത്തത് 93 ദശലക്ഷം ബിരിയാണികൾ. അതായത് ഓരോ 3.25 സെക്കൻഡിലും 194ബിരിയാണികൾ വീതം... ഫൂഡ് ഡെലിവറി ആപ്പായ സ്വിഗ്വിയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. ബിരിയാണികളിൽ ചിക്കൻ ബിരിയാണി തന്നെയാണ് മുന്നിൽ.

57.7 മില്യൺ പേരാണ് ചിക്കൻ ബിരിയാണി കഴിച്ചത്. കൂടുതൽ പേരും ആവർത്തിച്ചു കഴിച്ചതും ചിക്കൻ ബിരിയാണി തന്നെ. 44.2 ദശലക്ഷം ഓഡറുകളാണ് ബർഗറിന് ലഭിച്ച‌ത്. 40‌.1 ദശലക്ഷം പിസയും 26.2 ദശലക്ഷം വെജിറ്റബിൾ ദോശയും കഴിച്ചിട്ടുണ്ട്.

ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും കൂടുതൽ പേർ ഓഡർ ചെയ്തിരിക്കുന്നചത് ഇഡലിയാണ്. 11 മില്യൺ ഓഡറുകൾ, തൊട്ടു പുറകേ ദേശയും വെജിറ്റബിൾ പൂരിയുമുണ്ട്. 1.25 ഓഡറുമായി ആലൂ പറാത്തയാണ് നാലാം സ്ഥാനത്ത്. 2.9 മില്യൺ കപ്പ് ചായയും കുടിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com