21 ദിവസം സ്വിറ്റ്സർലൻഡിൽ അടിച്ചുപൊളിച്ച് ഇന്ത‍്യൻ ദമ്പതികൾ; യാത്രാച്ചെലവ് കേട്ടാൽ ഞെട്ടും

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡോയോയിലാണ് ചെലവ് കണക്കുകൾ ദമ്പതികൾ പുറത്തുവിട്ടത്
Indian couple spends 21 days in switzerland; the travel cost will leave you stunned

പ്രകൃതി അരോര, ആശിഷ് കുമാർ

Updated on

21 ദിവസം സ്വിറ്റ്സർലൻഡിൽ ചെലവഴിച്ച് ഇന്ത‍്യൻ ദമ്പതികൾ. കണ്ടന്‍റ് ക്രിയേറ്റർമാരായ പ്രകൃതി അരോരയും ആശിഷ് കുമാറുമാണ് സ്വിറ്റ്സർലൻഡിൽ മൂന്നാഴ്ചയോളം തങ്ങിയത്. താമസം, ഭക്ഷണം, ഗതാഗതം, മറ്റു കാര‍്യങ്ങൾക്കായി മൊത്തം 7.5 ലക്ഷം രൂപ തങ്ങൾക്ക് ചെലവ് വന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡോയോയിലാണ് ചെലവ് കണക്കുകൾ ഇവർ പുറത്തുവിട്ടത്. താമസത്തിനായി ഏകദേശം രണ്ടു പേർക്കും ഒരു ദിവസം 17,000 രൂപയായെന്നാണ് ദമ്പതികൾ പറയുന്നത്. എയർബിഎൻബി, ഹോം എക്സ്ചേഞ്ച്, ഹോട്ടൽ എന്നിങ്ങനെ 6 ഇടങ്ങളിലാണ് ഇരുവരും താമസിച്ചത്.

15 ദിവസത്തേക്കുള്ള ഫ്ലക്സി സ്വിസ് ട്രാവൽ പാസിന് 1,10,700 രൂപ ചെലവ് വന്നു. അതിനാൽ ബസുകൾ, ബോട്ട് ക്രൂയിസുകൾ, ട്രെയിനുകൾ എന്നിവ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിച്ചു. ഇതുകൂടാതെ ഗൊണ്ടോളകളും മറ്റു വിനോദ പരിപാടികൾ ആസ്വദിക്കാനും കഴിഞ്ഞു.

ബെർനിന എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് അപ്ഗ്രേഡിനായി 18,000 രൂപയാണ് ചെലവ് വന്നത്. വിനോദങ്ങൾക്കും മറ്റു അനുഭവങ്ങൾക്കുമായി 97,300 രൂപ ചെലവായതായും ദമ്പതികൾ വ‍്യക്തമാക്കി. ആൽപൈൻ കോസ്റ്റർ, ഗ്രിൻഡൽവാൾഡ് ഫസ്റ്റ് എന്നിവിടങ്ങളിലെ വിനോദങ്ങൾ, അപ്പൻസെല്ലിലെ ബൈക്ക് റൈഡുകൾ എന്നിവ ഇരുവരുടെയും യാത്രാപരിപാടിയിൽ ഉൾപ്പെട്ടിരുന്നു. ഭക്ഷണത്തിനായി സൂപ്പർ മാർക്കറ്റുകളിൽ നിന്നും വാങ്ങിയ ഗ്രോസറികളും റെഡി ടു ഈറ്റ് ഭക്ഷണങ്ങളുമാണ് കൂടുതലും ആശ്രയിച്ചത്.

ഇതിനായി 1,48,000 രൂപ ചെലവായതായും ദമ്പതികൾ വ‍്യക്തമാക്കി. ഇതോടെയാണ് മൊത്തം ചെലവ് 7.5 ലക്ഷത്തിലെത്തിയത്. എന്നാൽ ഹോം എക്സ്ചേഞ്ചുകൾ ഉപയോഗിക്കുക, സൂപ്പർമാർക്കറ്റുകളിൽ നിന്നും ഭക്ഷണം വാങ്ങുക, സ്വിസ് ട്രാവൽ പാസ് അല്ലെങ്കിൽ ഹാഫ് ഫെയർ കാർഡുകൾ പരിഗണിക്കുക വഴി ചെലവ് ചുരുക്കാമെന്നും ദമ്പതികൾ പറയുന്നു.

logo
Metro Vaartha
www.metrovaartha.com