ഒരു കാലത്ത് ഏകാന്തതയിൽ നീറി, ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ യൂട്യൂബർ; നിഷ മധുലികയെ അറിയാം|Video

43 കോടിയാണ് നിഷയുടെ ആസ്തി.
India's wealthiest woman youtuber nisha madhulika , survivor of empty nest syndrome due to loneliness
നിഷ മധുലിക
Updated on

ലഖ്നൗ: ഒരു കാലത്ത് ഏകാന്തതയിൽ നീറിയിരുന്ന മധ്യവയസ്സുകാരി... ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ യൂട്യൂബർ. ഉത്തർപ്രദേശിലെ മുൻ അധ്യാപിക കൂടിയായ നിഷ മധുലികയുടെ ഉയർച്ചയുടെ കഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഏകാന്തതയെ ഇല്ലാതാക്കാനായി നിഷ തുടങ്ങി വച്ച യൂട്യൂബ് ചാനലിന് ഇപ്പോൾ 14.5 മില്യൺ സബ്സ്ക്രൈബേഴ്സ് ആണുള്ളത്. വെബ്സൈറ്റും സൂപ്പർഹിറ്റായതോടെ 43 കോടിയാണ് നിഷയുടെ ആസ്തി.

ഇടക്കാലത്ത് ജോലിയിൽ നിന്ന് വിരമിച്ച നിഷ പിന്നീട് ഭർത്താവിന്‍റെ ബിസിനസിൽ സഹായിച്ചും കുട്ടികളുടെ കാര്യങ്ങൾ നോക്കിയും മുന്നോട്ടു പോകുകയായിരുന്നു. മക്കൾ രണ്ടു പേരും ഉന്നത പഠനത്തിനായി വീടു വിട്ടു പോയതോടെ നിഷ പതിയെ ഏകാന്തതയിലേക്ക് കൂപ്പു കുത്തി. അക്കാലത്താണ് താൻ എംറ്റി നെസ്റ്റ് സിൻഡ്രോമിലൂടെ കടന്നു പോയത് അക്കാലത്താണെന്ന് പിന്നീട് നിഷ വെളിപ്പെടുത്തിയിരുന്നു.

2007ൽ ഏകാന്തതയെ അതിജീവിക്കാനായി വെജിറ്റേറിയൻ ഇന്ത്യൻ വിഭവങ്ങളുടെ പാചകക്കൂട്ടുകൾ പങ്കു വയ്ക്കുന്നൊരു ബ്ലോഗ് നിഷ ക്രിയേറ്റ് ചെയ്തിരുന്നു . പിന്നീട് 2011ൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഹോംലി വിഭവങ്ങളുടെ പാചകക്കൂട്ടാണ് നിഷ പങ്കു വക്കുന്നത്. ഹിന്ദിയിൽ ഉള്ള നിഷയുടെ ചെറു പാചക വീഡിയോകൾ വൻ തോതിൽ ശ്രദ്ധിക്കപ്പെട്ടു. 2017ൽ ടോപ് യൂട്യൂബ് കൂക്കിങ് കണ്ടന്‍റ് ക്രിയേറ്ററായി നിഷയെ തെരഞ്ഞെടുത്തു. ഫെയ്സ്ബുക്കിൽ 5.6 മില്യൺ ഫോളോവേഴ്സാണ് നിഷയ്ക്കുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com