3 വർഷമായി നടപ്പ് 'നാലു കാലിൽ'! ഇൻഫ്ലുവൻസർക്ക് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ്

നമ്മുടെ വേരുകൾ ഓർക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടത്തമെന്ന് അലക്സിയ പറയുന്നു.
Influencer walking on legs and hands

3 വർഷമായി നടപ്പ് 'നാലു കാലിൽ'! ഇൻഫ്ലുവൻസർക്ക് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ്

Updated on

രണ്ട് കാലും രണ്ട് കൈയും കുത്തി കുരങ്ങിനെപ്പോലെ നടക്കുന്ന ഇൻഫ്ലുവൻസർ. ബെൽജിയൻ ഡോക്യുമെന്‍ററി ഫിലിം മേക്കർ അലക്സിയ ക്രാഫ്റ്റ് ഡി ലാ സോൾക്സ് ആണ് മൂന്നു വർഷമായി കൈയും കാലും ഉപയോഗിച്ച് നടന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ടാർസൻ മൂവ്മെന്‍റ് എന്നാണ് കൈകൾ കൂടി ഉപയോഗിച്ചു കൊണ്ടുള്ള നടത്തത്തെ അലക്സിയ വിശേഷിപ്പിക്കുന്നത്. സമതലങ്ങളിലൂടെയും പാറക്കൂട്ടങ്ങൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും മരത്തിനു മുകളിലൂടെയും വരെ ‌ചെരിപ്പ് പോലും ഉപയോഗിക്കാതെയാണ് അലക്സിയ നടക്കുന്നത്. ഒരു ലക്ഷത്തി എൺപത്തിനാലായിരം പേരാണ് അലക്സിയയുടെ ഫോളോവേഴ്സ്.

കുട്ടിയായിരിക്കുമ്പോൾ തനിക്ക് പ്രകൃതിയുമായി അടുത്തു നിൽക്കാനായിരുന്നു ഇഷ്ടമെന്ന് അലക്സിയ പറയുന്നു. വളർന്നപ്പോൾ നഗരത്തിലേക്ക് ചേക്കേറി. ആ സമയത്ത് പ്രകൃതിയുമായി ഇടപഴകാൻ സമയം ലഭിച്ചിരുന്നില്ല. അവധിദിവസങ്ങളിൽ ഗ്രാമങ്ങൾ സന്ദർശിക്കുമ്പോഴാണ് കുരങ്ങന്മാരെപ്പോലെ നാലു കാലിൽ നടക്കാൻ ആരംഭിച്ചത്.

ചിലപ്പോൾ നഗരത്തിലും ഇതേ രീതിയിൽ നടക്കാറുണ്ടെന്ന് അലക്സിയ. സ്വയം നടക്കുക മാത്രമല്ല മറ്റുള്ളവർക്ക് ഇത്തരത്തിൽ നടക്കാനുള്ള പരിശീലനവും അലക്സിയ നൽകുന്നുണ്ട്. ക്വാഡ്രോബിക്സിൽ 2025 അവസാനത്തോടെ ഓൺലൈൻ പരിശീലനം നൽകാനാണ് അലക്സിയയുടെ തീരുമാനം. നമ്മുടെ വേരുകൾ ഓർക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടത്തമെന്ന് അലക്സിയ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com