ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം മരണം; ജപ്പാനിൽ അപൂർവ ബാക്റ്റീരിയ പടരുന്നു

ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം മരണം; ജപ്പാനിൽ അപൂർവ ബാക്റ്റീരിയ പടരുന്നു
Updated on

ടോക്കിയോ: ജപ്പാനിൽ അത്യപൂർവ ബാക്റ്റീരിയ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവഹാനിക്കു കാരണമാകുന്ന ബാക്റ്റീരിയയാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്.ബാക്റ്റീരിയ ബാധിക്കുന്നതു മൂലം സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന അസുഖം ബാധിക്കും. ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിൽ ഇതു മൂലം തൊണ്ടയിടർച്ച, തൊണ്ട വീക്കം എന്നിവയുണ്ടായേക്കാം.

ചിലരിൽ സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം എന്നിവയും ലക്ഷണങ്ങളാണ്. അൻപത് വയസ്സിനു മുകളിലുള്ളവരുടെ ആന്തരിവായവങ്ങളെയും ബാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com