ജപ്പാനിൽ ഒമ്പത് ദിവസം, ചെലവ് വെറും ഒന്നര ലക്ഷം രൂപ; പ്ലാൻ പങ്കുവച്ച് മുംബൈ സ്വദേശി

യാത്രാചെലവിന്‍റെ വിശദാംശ‍ങ്ങളും ചാർമി പുറത്തു വിട്ടിട്ടുണ്ട്.
japan trip 9 days, 1.2 lakh expense travel plan

ജപ്പാനിൽ ഒമ്പത് ദിവസം, ചെലവ് വെറും ഒന്നര ലക്ഷം രൂപ; പ്ലാൻ പങ്കുവച്ച് മുംബൈ സ്വദേശി

Updated on

ജപ്പാനിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടായിരിക്കും. ചെലവ് താങ്ങാനാകില്ലെന്ന മുൻധാരണ കൊണ്ടായിരിക്കും പലരും ആഗ്രഹത്തെ മനസിൽ തന്നെ സൂക്ഷിക്കുന്നത്. പക്ഷേ ജപ്പാൻ യാത്ര അത്ര ചെലവേറിയതല്ലെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയായ ചാർമി. വെറും 1.3 ലക്ഷം രൂപ ചെലവഴിച്ച് 9 ദിവസത്തെ ജപ്പാൻ യാത്ര നടത്തിയെന്നാണ് ചാർമി ട്രാവൽസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ചാർമി വെളിപ്പെടുത്തിയിരിക്കുന്നത്. യാത്രാചെലവിന്‍റെ വിശദാംശ‍ങ്ങളും ചാർമി പുറത്തു വിട്ടിട്ടുണ്ട്.

ജപ്പാൻ ചെലവേറിയതാണെന്ന് എന്തു കൊണ്ടാണ് എല്ലാവരും കരുതുന്നതെന്ന് എനിക്കിപ്പോഴും മനസിലാകുന്നില്ലെന്ന കുറിപ്പോടെയാണ് ചാർമി യാത്രയുടെ വിശദാംശങ്ങൾ പങ്കു വച്ചിരിക്കുന്നത്.

മുംബൈയിൽ നിന്നും ടോക്കിയോയിലെക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനായി ഒരാൾക്ക് 40,600 രൂപയാണ് ചെലവ്. ടോക്കിയോയിലെ ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഒരാൾക്ക് 5,600 രൂപ വരെ ചെലവാക്കേണ്ടി വന്നു.

ക്യോട്ടോ എയർബിഎൻബിയിലെ ഹോട്ടൽ സ്റ്റേ 2500 രൂപയും ഒസാക്കയിലെ ഹോട്ടൽ ചെലവ് 3,800 രൂപയുമായിരുന്നു. ഒരാൾക്ക് 9 ദിവസത്തേക്ക് വേണ്ടി ഹോട്ടൽ താമസത്തിന് മാത്രം 35,000 രൂപ ചെലവായി. പിന്നെ യാത്രയും ഭക്ഷണവും ചേർന്ന് 17-18000 രൂപയാണ് വേണ്ടി വന്നത്. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി മുൻകൂട്ടി 32,200 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നു. 9 ദിവസത്തെ ട്രിപ്പിനായി വേണ്ടി വന്നത് ആകെ 1,25,000 രൂപ. ഈ കൂട്ടത്തിൽ ഷോപ്പിങ് ഉൾപ്പെടുത്തിയിട്ടില്ലെന്നും ചാർമി വ്യക്തമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com