കടല കുതിർക്കാൻ മറന്നോ? പ്രശ്നമില്ല, കറി വയ്ക്കാൻ എളുപ്പവഴിയുണ്ട്

തലേന്ന് കുതിർത്തെടുത്ത കടല വേവിച്ചതു പോലെ തന്നെ നന്നായി വെന്തു കിട്ടും. പരീക്ഷിച്ചു നോക്കൂ.
Kadala curry recipe, tips to cook kadala

കടല കുതിർക്കാൻ മറന്നോ? പ്രശ്നമില്ല, കറി വയ്ക്കാൻ എളുപ്പവഴിയുണ്ട്

Updated on

കടലക്കറി പലരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണെങ്കിലും കറിയുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. തലേ ദിവസമേ കടല വെള്ളത്തിലിട്ട് കുതിർത്തു വച്ചാൽ മാത്രമേ കടലക്കറി വയ്ക്കാൻ കഴിയൂ. അതു കൊണ്ട് തന്നെ പെട്ടെന്ന് ഒരു ആഗ്രഹം തോന്നിയാൽ കടലക്കറി കിട്ടാൻ യാതൊരു വഴിയുമുണ്ടാകാറില്ല. പക്ഷേ, ഇനി അങ്ങനെ നിരാശരാകേണ്ട.

കുതിർക്കാൻ മറന്നാലും കടലക്കറി ഉണ്ടാക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു കുക്കറിൽ പത്ത് ഐസ്ക്യൂബുകളും കഴുകിയ കടലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വേവിക്കാം. 4 വിസിൽ വരുന്നതു വരെ ചെറുതീയിൽ വേവിക്കണം. പിന്നീട് കുക്കറിന്‍റെ കാര്യക്ഷമത അനുസരിച്ച് ആവശ്യാനുസരണം വിസിൽ അടിപ്പിക്കാം. തലേന്ന് കുതിർത്തെടുത്ത കടല വേവിച്ചതു പോലെ തന്നെ നന്നായി വെന്തു കിട്ടും. പരീക്ഷിച്ചു നോക്കൂ.

കടലക്കറി വയ്ക്കാം

ചേരുവകൾ

കടല- 1 കപ്പ്

മല്ലിപ്പൊടി- 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ

കടുക്- 1 സ്പൂൺ

സവാള- 1

ചെറിയ ഉള്ളി- ഒരു കപ്പ്

ഗരം മസാല- 1 സ്പൂൺ

ചിരകിയ തേങ്ങ- 3/4 khdhd

ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ- പാകത്തിന്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. പിന്നീട് മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മസാലയും കറിവേപ്പിലയും ഉള്ളിയും സവാളയും മൂപ്പിച്ചതിനു ശേഷം കടലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാം. കടല വെന്തതിനു ശേഷം തേങ്ങ അരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങി വയ്ക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com