തിരുവാതിരയിൽ 'കൊലമാസ്'; പത്തൊമ്പതാം വർഷവും എ ഗ്രേഡ് നേടി എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്

18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിന്‍റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.
kalolsavam updates, thiruvathira winners
തിരുവാതിരയിൽ 'കൊലമാസ്'; പത്തൊമ്പതാം വർഷവും എ ഗ്രേഡ് നേടി എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്
Updated on

തിരുവനന്തപുരം: ഹൈ സ്കൂൾ വിഭാഗം തിരുവാതിരക്കളിയിൽ പത്തൊമ്പതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് ഹൈ സ്കൂൾ വിഭാഗം തിരുവാതിര മത്സരം നടന്നത്.

ആദ്യമായി മത്സരിച്ചതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്. 18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിന്‍റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.

തൻഹ മെഹസ്, പി.ആര്യ , എം.ആർ. പാർവണ, ശീതൾമനോജ്‌, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com