കർക്കടകമെത്തി, മുരിങ്ങയില കഴിക്കാമോ? ഒഴിവാക്കേണ്ടവ

മഴക്കാലത്ത് ദഹനശക്തി കുറയുന്നത് സ്വാഭാവികമാണ്.
Karkadakam is here—can you eat moringa leaves? What to avoid

കർക്കടകമെത്തി, മുരിങ്ങയില കഴിക്കാമോ? ഒഴിവാക്കേണ്ടവ

Updated on

കർക്കടക മാസമെത്തുമ്പോൾ പതിവുള്ളതാണ് മുരിങ്ങയില കഴിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ. കർക്കടകം പഞ്ഞക്കാലമാണെന്നും അക്കാലത്ത് മുരിങ്ങയിലയിൽ വിഷമുണ്ടായിരിക്കുമെന്നുമാണ് പൊതുവേ പറഞ്ഞു കേൾക്കുന്ന വിശ്വാസം. ഇത് പൂർണമായും സത്യമല്ല. എന്നാൽ പൂർണമായും തള്ളാനുമാകില്ല. മഴക്കാലത്ത് ദഹനശക്തി കുറയുന്നത് സ്വാഭാവികമാണ്.

മുരിങ്ങയില ദഹിക്കാൻ അൽപ്പം പ്രയാസമുള്ള ഇലകളിൽ ഒന്നാണ്. അതു കൊണ്ടു തന്നെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി മുരിങ്ങയില ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ മുരിങ്ങയിൽ ഇക്കാലത്ത് വിഷമുണ്ടായിരിക്കുമെന്ന പ്രചാരണത്തിന് യാതൊരു വിധ ശാസ്ത്രീയ അടിത്തറയുമില്ല.

മഴക്കാലത്ത് സൂര്യപ്രകാശത്തിന്‍റെ അഭാവം മൂലം ചെടികളുടെ ഇലകളിൽ ചെറിയ ചില രാസമാറ്റങ്ങൾ ഉണ്ടായെന്നും വരാം. എന്നാൽ അത് വിഷമായി മാറുമെന്നതിന് തെളിവൊന്നുമില്ല. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് കർക്കടകത്തിൽ മിതമായ അളവിൽ മുരിങ്ങയില കഴിക്കുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ ദഹനപ്രശ്നങ്ങളുള്ളവർക്ക് ഇതു നല്ലതായിരിക്കില്ല.

logo
Metro Vaartha
www.metrovaartha.com